Latest NewsNewsIndia

ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്മാരിൽ ഒന്നാം സ്ഥാനത്ത് മുകേഷ് അംബാനി

80ബില്യൺ യു.എസ് ഡോളറിന്റെ ആസ്തിയാണ് മുകേഷ് അംബാനിക്ക് ഉള്ളത്

ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്മാരിൽ ഒന്നാം സ്ഥാനത്ത് വീണ്ടും മുകേഷ് അംബാനി. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനായ മുകേഷ് അംബാനി ചൈനീസ് വ്യവസായി സോങ് ഷൻഷാനെ പിന്നിലാക്കിയാണ് വീണ്ടും ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. 80ബില്യൺ യു.എസ് ഡോളറിന്റെ ആസ്തിയാണ് മുകേഷ് അംബാനിക്ക് ഉള്ളത്.

പ്രെട്രോളിയം, കെമിക്കൽസ് ബിസിനസുകൾ എന്നിവയിൽ നിന്ന് ഡിജിറ്റൽ, റീട്ടെയിൽ മേഖലകളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതാണ് അംബാനിയുടെ ആസ്തിയിൽ പെട്ടെന്നുളള വർദ്ധനവിന് കാരണമായത്.

കഴിഞ്ഞ ഡിസംബറിൽ മുകേഷ് അംബാനിയെ പിന്നിലാക്കി സോങ് ഷൻഷാനെ ഏഷ്യയിലെ സമ്പന്നന്മാരിൽ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. 22ബില്യൺ യു.എസ് ഡോളറിന്റെ കുറവാണ് സോങ് ഷൻഷാനെ രണ്ടാം സ്ഥാനക്കാരനാക്കിയത്. മാത്രമല്ല, ഗൂഗിൾ ഉൾപ്പടെയുളള കമ്പനികൾ ജിയോ പ്ലാറ്റ്ഫോമിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. എന്നാൽ, നവംബറിൽ റിലയൻസിന്റെ ഓഹരികളിൽ നേരിട്ട തകർച്ച മുകേഷ് അംബാനിയെ ലോക കോടീശ്വരൻമാരുടെ പട്ടികയിൽ പിന്തള്ളപ്പെടാൻ കാരണമായി മാറിയിരുന്നു.

രണ്ടാം സ്ഥാനക്കാരനായ സോങ് ഷൻഷാനെയുടെ ആസ്തി ബ്ലൂംബെർഗ് ബില്യണെയർസ് ഇൻഡെക്സ് പ്രകാരം 77.8 ബില്യൺ ഡോളറാണ്. ലോക കോടീശ്വരന്മാരിൽ പതിനൊന്നാം സ്ഥാനമാണ് 66 കാരനായ സാങ് ഷൻഷാനെയ്ക്കുള്ളത്. മാധ്യമപ്രവർത്തനം, കൂൺകൃഷി, ആരോഗ്യസംരക്ഷണം, തുടങ്ങിയ മേഖലകളിൽ തുടങ്ങി ഇന്ന് വാക്സീൻ നിർമാതക്കളായ ബെയ്ജിങ് വാൻതായി, നോങ്ഫു സ്പ്രീങ്സ് എന്ന കുപ്പിവെളള കമ്പനിവരെ ഷൻഷാന്റെ ഉടമസ്ഥതയിലുളളതാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button