COVID 19Latest NewsNattuvarthaNews

മലപ്പുറത്ത് ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം

മലപ്പുറം : ജില്ലയില്‍ ഇന്ന് 388 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിക്കുകയുണ്ടായി. ഇതില്‍ 365 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 10 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. വിദേശത്ത് നിന്ന് ജില്ലയിലെത്തിയ ഒമ്പത് പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 368 പേരാണ് ഇന്ന് രോഗമുക്തരായത്. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,14,018 ആയി ഉയർന്നു. 20,656 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 2,812 പേര്‍ വിവിധ ചികിത്സ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button