Latest NewsNewsIndia

ബംഗാൾ ജനത ആർക്കൊപ്പം? മൂന്നക്കം മറികടന്ന് ബിജെപി, മമത വിയർക്കും; സര്‍വേ റിപ്പോർട്ട്

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വൻ അട്ടിമറികൾ നടക്കുമെന്ന് റിപ്പോർട്ട്. ബി.ജെ.പിക്ക് വന്‍ മുന്നേറ്റം ഉണ്ടാകുമെന്ന് എബിപി സീ വോട്ടര്‍ സര്‍വേ. 2016ല്‍ വെറും മൂന്ന് സീറ്റ് മാത്രമായിരുന്നു ബിജെപിയുടെ സമ്പാദ്യം. ഇത്തവണ ഇത് കുറഞ്ഞത് 108 സീറ്റെങ്കിലും പിടിച്ചടക്കുമെന്നാണ് സർവേ ഫലം പറയുന്നത്. ചുരുക്കി പറഞ്ഞാൽ സീറ്റുകളുടെ എണ്ണത്തിൽ മൂന്നക്കം മറികടക്കുമെന്ന് സാരം.

അതേസമയം ബിജെപിയുടെ കടുത്ത പ്രചാരണത്തെയും കൂറുമാറ്റത്തെയും അതിജീവിച്ച്‌ ബംഗാള്‍ ഭരണം മമത ബാനര്‍ജി നിലനിറുത്തുമെന്നും സർവേ പറയുന്നുണ്ട്. എന്നാൽ, ഇതെത്രകണ്ട് ഫലം ചെയ്യുമെന്ന് നോക്കിക്കാണണം. തൃണമൂലിന് ഇനിയുള്ള അഞ്ച് വര്‍ഷം കടുപ്പമായിരിക്കുമെന്ന് സർവേ വ്യക്തമാക്കുന്നു.

Also Read:സർക്കാർ ക്രിമിനലൈസേഷൻ: വിജിലൻസ് കേസ് പ്രതിക്ക് ഉന്നത തസ്തികയിൽ നിയമനം

തെരഞ്ഞെടുപ്പിൽ അധികാരം നിലനിർത്താൻ മമതയ്ക്ക് നന്നായി വിയർക്കേണ്ടി വരും. ബംഗാൾ കടുവയാണ് താനെന്നും ആർക്കും മുന്നിൽ തോൽക്കില്ലെന്നും വീമ്പ് പറച്ചിൽ നടത്തിയത് കൊണ്ട് മാത്രം ജനങ്ങൾ വോട്ട് ചെയ്യില്ല എന്ന ബോധ്യം അടുത്തിടെ മമതയ്ക്ക് ഉണ്ടായിട്ടുണ്ടെന്നാണ് പൊതുഭാഷ്യം.

മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് 148 മുതല്‍ 164 സീറ്റ് വരെ ബംഗാളില്‍ നേടുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. 108 സീറ്റുകൾ ബിജെപിക്ക് ഷുവർ ആണെന്നിരിക്കേ 148 ലേക്കുള്ള ദൂരം അധികമല്ലെന്ന തിരിച്ചറിവ് മമതയ്ക്ക് വന്നിട്ടുണ്ടാകും. അതേസമയം കോണ്‍ഗ്രസ് – സി.പി..എം സഖ്യത്തിന് വന്‍ തിരിച്ചടി തന്നെ തിരഞ്ഞെടുപ്പില്‍ ഉണ്ടാവും. സഖ്യത്തിന് 39 സീറ്റ് വരെയെ പരമാവധി നേടാനാവൂ. 2016ല്‍ ഈ സഖ്യം 76 സീറ്റ് വരെ നേടിയിരുന്നു. കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും സീറ്റുകളിലുള്ള ഇടിവാണ് ബി.ജെ.പിക്ക് നേട്ടമായി മാറുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button