KeralaLatest News

യൂത്ത്​ ലീഗ്​ പദയാത്രയിലേക്ക്​ ലോറി പാഞ്ഞുകയറി; നിരവധി പേര്‍ക്ക് പരിക്ക്

ചെറുകാവ് പഞ്ചായത്തിലെ പര്യടനത്തിനിടെ ദേശീയപാതയില്‍ ഐക്കരപ്പടി അങ്ങാടിയിലായിരുന്നു സംഭവം.

പുളിക്കല്‍ (മലപ്പുറം): മുസ്‌ലിം യൂത്ത്​ ലീഗ് പദയാത്രക്കിടയിലേക്ക്​ ലോറി പാഞ്ഞു കയറിയതിനെ തുടര്‍ന്ന്​ നിരവധി പേര്‍ക്ക് പരിക്ക്​. ആരുടെയും പരിക്ക്​ ഗുരുതരമല്ല. കൊണ്ടോട്ടി നിയോജക മണ്ഡലം മുസ്‌ലിം യൂത്ത്​ ലീഗ് പദയാത്രയുടെ രണ്ടാം ദിവസമായ ശനിയാഴ്ച വൈകുന്നേരം 6.30ഓടെ ചെറുകാവ് പഞ്ചായത്തിലെ പര്യടനത്തിനിടെ ദേശീയപാതയില്‍ ഐക്കരപ്പടി അങ്ങാടിയിലായിരുന്നു സംഭവം.

രാമനാട്ടുകര ഭാഗത്തേക്ക് ലോഡുമായി പോവുകയായിരുന്നു ലോറിയാണ് അപകടം വരുത്തിയത്. പദയാത്രയുടെ പൈലറ്റ് വാഹനം, റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങള്‍, മറ്റ് നിരവധി വാഹനങ്ങള്‍ എന്നിവ അപകടത്തില്‍പ്പെട്ടു. പദയാത്രയില്‍ അണിനിരന്നവരും റോഡിന്​ ഇരുവശം നിന്നവരും വാഹനത്തി​ന്റെ വരവ് കണ്ട് ചിതറി മാറിയതിനാലാണ് ആളപായം ഒഴിവായതെന്ന് യൂത്ത്​ ലീഗ്​ പ്രവര്‍ത്തകര്‍ പറഞ്ഞു.

read also: അഭിനന്ദന്‍ വര്‍ധമാന്‍ പാകിസ്ഥാൻ സേനയുടെ പിടിയിലായപ്പോള്‍ മോചനത്തില്‍ നിര്‍ണായകമായത്‌ ഈ ഒറ്റ ഫോൺ കോൾ

ലോറി ഡ്രൈവര്‍ പന്തീരങ്കാവ് സ്വദേശി നൈസാനിനെ കൊണ്ടോട്ടി പോലീസ് സ്ഥലത്തെത്തി കൊണ്ടുപോയി. ഡ്രൈവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button