Latest NewsNewsIndia

വീണ്ടും ശസ്ത്രക്രിയയ്ക്ക് തയാറെടുത്ത് ബിഗ്ബി; പ്രാർത്ഥനയോടെ ആരാധകർ

മെയ്ഡേ' എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ബച്ചൻ

വീണ്ടും ശസ്ത്രക്രിയയ്ക്ക് തയാറെടുത്ത് അമിതാഭ് ബച്ചൻ. താരം തന്നെയാണ് ഇക്കാര്യം ബ്ലോഗിലൂടെ ആരാധകരുമായി പങ്കുവച്ചത്. ഇതോടെ ബിഗ്ബിയ്ക്ക് പ്രാർത്ഥകൾ നേർന്ന് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.

പ്രായം 80 നോട് അടുക്കുമ്പോഴും സിനിമ രംഗത്ത് ഇപ്പോഴും സജീവമായി നിൽക്കുന്ന ബിഗ്ബി ഒരുപിടി രോഗങ്ങളുടെ പിടിയിലാണ്. അതുകൊണ്ടുതന്നെ ആരോഗ്യസ്ഥിതി വീണ്ടെടുക്കാൻ ഇനിയുമൊരു ശസ്ത്രക്രിയക്ക് വിധേയനാകാൻ തയാറെടുക്കുകയാണ് ബച്ചൻ.

നിലവിൽ, അജയ് ദേവ്ഗൺ, രാകുൽപ്രീത് സിങ് എന്നിവർക്കൊപ്പം ‘മെയ്ഡേ’ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ബച്ചൻ. സിനിമയുടെ ചിത്രീകരണം ഹൈദരാബാദിൽ പുരോഗമിക്കുന്നതിനിടെയാണ് ആരോഗ്യ സ്ഥിതി മോശം ആകുന്നത്.

കഴിഞ്ഞ വർഷം ബച്ചൻ കുടുംബത്തിലെ എല്ലാവർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മുംബൈയിലെ നാനാവതി ആശുപത്രിയിൽ 22 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ആഗസ്റ്റ് 2നാണ് അദ്ദേഹം കൊവിഡ് നെഗറ്റീവായി വീട്ടിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button