KeralaLatest News

കോവളത്ത് നൂറോളം പേർ ബിജെപിയിൽ ചേർന്ന സംഭവം, സിപിഎം നുണക്കഥകൾ തെളിവുകൾ സഹിതം പൊളിച്ചടുക്കി എസ് സുരേഷ്

കോവളത്ത് നൂറോളം പേർ പാർട്ടി കമ്മറ്റി ഓഫീസ് ഉൾപ്പെടെ ബിജെപിയിലേക്ക് ചേർന്ന സംഭവത്തിൽ പ്രതികരണവുമായി ബിജെപി നേതാവ്

കോവളത്ത് നൂറോളം പേർ പാർട്ടി കമ്മറ്റി ഓഫീസ് ഉൾപ്പെടെ ബിജെപിയിലേക്ക് ചേർന്ന സംഭവത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് എസ് സുരേഷ്. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

സിപിഎമ്മിൽ നിന്ന്എ നൂറോളം പേര് ബിജെപിയിലേക്ക് ചേർന്നു എന്ന വസ്തുതക്കെതിരെ സിപിഎം സൈബർ സഖാക്കളും ചാനൽ ചർച്ചയിൽ വരുന്നവരും പറയുന്ന കളവുകൾ ഒരോന്നായി നമുക്ക് തെളിവുകൾ സഹിതം പൊളിച്ചടുക്കാം.

സിപിഎം വാദങ്ങൾ

1. അവർ ഇപ്പോൾ സിപിഎം കാർ അല്ല.
2. സിപിഎം തോട്ടം ബ്രാഞ്ചിൽ എന്നല്ല കേരളത്തിലെ ഒരു ബ്രാഞ്ചിലും 28       അംഗങ്ങൾ ഇല്ല.
3. സിപിമ്മിൽ നിന്ന് നേരത്തേ പുറത്താക്കിയവരാണ്
4. സിപിമ്മിൽ നിന്ന് പുറത്താക്കിയ ഇവർ കോൺഗ്രസ്സിലും സിഎംപിയിലും  പോയ ശേഷമാണ് ബിജെപി യിൽ വന്നത്
5. ബിജെപി ഓഫീസ് ആക്കി മാറ്റിയത് സിപിഎം ഓഫീസ് ആയിരുന്നില്ല

എന്താണ് സത്യം

തെളിവ് 1:- സിപിഐ എം തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ കോവളം ഏര്യാ, വിഴിഞ്ഞം ലോക്കൽ കമ്മിറ്റി, തോട്ടം ബ്രാഞ്ച് അംഗങ്ങളുടെ പേര് , വിദ്യാഭ്യാസം, തൊഴിൽ, മാസവരുമാനം, ഈടാക്കേണ്ട പാർട്ടിലെവി, കുടിശിക തുടങ്ങിയ വിവരങ്ങളുള്ള 27 അംഗങ്ങളുടെ പട്ടിക കാണുക

തെളിവ് 2:- സിപിഎം പോസ്റ്റർ/ ബോർഡ്:
കോവളം ഏരിയ കമ്മിറ്റി അംഗം മുക്കോല പ്രഭാകരനേയും വിഴിഞ്ഞം ലോക്കൽ കമ്മിറ്റി അംഗം വയൽക്കര മധുവിനെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കാണാം.
ബിജെപി യിൽ വന്ന 38 – ൽ രണ്ട് പേരെ മാത്രമേ പുറത്താക്കിയിട്ടുള്ളൂ അവർ കോൺഗ്രസ്സോ ,സിഎംപി യോ അല്ല എന്നും വ്യക്തം
തെളിവ് 3&4 :- സിപിഎം തോട്ടം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന്റെ രണ്ട് ചിത്രങ്ങൾ
തെളിവ് 5:– സിപിഎം ലോക്കൽ സെക്രട്ടറി വിഴിഞ്ഞം സ്റ്റാൻലി , ബിജെപി യിൽ വന്ന മധു വയൽക്കരക്ക് CPI(M) തോട്ടം ബ്രാഞ്ച് സെക്രട്ടറി എന്ന പേരിൽ എഴുതിയ കത്ത്.
തെളിവ് 6 :- ഇവർ ഇപ്പോഴും CPI(M) അംഗങ്ങളാണന്ന സിപിഎം ജില്ലാ രേഖ ,2021 അംഗത്വ രജിസ്ട്രർ നവംബർ മാസത്തിലാണ് പുതുക്കുന്നത്.
കേരളത്തിലെ സിപിഎം , ബംഗാളിലെ സിപിഎമ്മിന്റെ പാതയിലേക്കാണ് എന്ന സത്യം സമീപ ഭാവിയിൽ കൂടുതൽ വ്യക്തമാകും സഖാക്കളെ

shortlink

Related Articles

Post Your Comments

Related Articles


Back to top button