KeralaLatest NewsNews

താമരശ്ശേരി ചുരത്തിൽ നിന്ന് കൊക്കയിലേക്ക് കാര്‍ മറിഞ്ഞ് അപകടം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ നിന്ന് കൊക്കയിലേക്ക് കാര്‍ മറിഞ്ഞു അപകടം. യാത്രക്കാരന്‍ അത്ഭുതകരമായി അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. താമരശ്ശേരി ചുരം രണ്ടാം വളവിനും ചിപ്പിലിതോടിനും ഇടയില്‍ ഐഷാന ഗാര്‍ഡന് സമീപം ഇന്ന് വൈകുന്നേരം 5:30 ഓടെയാണ് അപകടം ഉണ്ടായിരിക്കുന്നത്.

കല്‍പ്പറ്റ മണിയങ്കോട് സ്വദേശി വിമല്‍കുമാര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടിരിക്കുന്നത്. ഏകദേശം 60 അടി താഴ്ചയിലേക്കാണ് കാര്‍ മറിഞ്ഞത്. വലിയ താഴ്ചയിലേക്ക് വീണിട്ടും വിമല്‍കുമാര്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെടുകയുണ്ടായി. അപകടത്തില്‍പ്പെട്ട് കാര്‍ തകര്‍ന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button