KeralaLatest NewsNews

മന്നത്തിനോടുള്ള ഇരട്ടത്താപ്പിൽ എൻഎസ്എസ് നേതൃത്വത്തിന് കലിപ്പ്

വൈക്കം സത്യഗ്രഹം, ഗുരുവായൂർ സത്യഗ്രഹം തുടങ്ങിയ നവോത്ഥാന പ്രവർത്തനങ്ങളിൽ മന്നം വഹിച്ചിട്ടുള്ള പങ്ക് ചരിത്ര പ്രസിദ്ധമാണ്.

ചങ്ങനാശേരി: സമുദായ ആചാര്യനും സാമൂഹിക പരിഷ്‌കർത്താവുമായിരുന്ന മന്നത്തു പത്മനാഭനെ നവോത്ഥാന നായകനായി ഉയർത്തിക്കാട്ടുന്ന ഇടതുസർക്കാരിൻ്റെ ഇരട്ടത്താപ്പിൽ എതിർപ്പുമായി എൻഎസ്എസ്. സമുദായ ആചാര്യനും സാമൂഹിക പരിഷ്‌കർത്താവുമായിരുന്ന മന്നത്തു പത്മനാഭനെ നവോത്ഥാന നായകനായി ഉയർത്തിക്കാട്ടി അദ്ദേഹത്തിന്റെ ആരാധകരെ കയ്യിലെടുക്കാനും അതേസമയം അവസരം കിട്ടുമ്പോൾ അവഗണിക്കാനും ശ്രമിക്കുന്ന ഇടതു സർക്കാരിന്റെ ഇരട്ടത്താപ്പു നയം നായർ സർവീസ് സൊസൈറ്റിയും മന്നത്തിന്റെ ആരാധകരും തിരിച്ചറിയുമെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുധാകരൻ നായർ.

മന്നം സമാധി ദിനത്തിൽ ‘ദേശാഭിമാനി’യിൽ പ്രസിദ്ധീകരിച്ച അനുസ്‌മരണ ലേഖനവും സത്യഗ്രഹ സമര സ്‌മാരകത്തിൽ നിന്നു മന്നത്തിന്റെ പേര് ഒഴിവാക്കിയ സംഭവവും ഇതിനു ഉദാഹരണമാണെന്നും ഇതിനു പിന്നിലുള്ള രാഷ്ട്രീയ വൈരത്തിന്റ ഉറവിടം എല്ലാവർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ദുർവ്യയങ്ങൾക്കും ഉച്ചനീചത്വങ്ങൾക്കും എതിരെ എന്നും ശക്തമായ നിലപാട് സ്വീകരിച്ച സാമൂഹിക പരിഷ്‌കർത്താവായ മന്നം, മതപരമായ ആചാരങ്ങൾക്കും അനുഷ്ടാനങ്ങൾക്കും വിശ്വാസങ്ങൾക്കും ഒരിക്കലും എതിരായിരുന്നില്ല.

Read Also: പ്രഖ്യാപനങ്ങളുടെ പെരുമഴ, പക്ഷെ നാലുമാസം മുൻപ് പ്രഖ്യാപിച്ച താങ്ങുവിലയിൽ കൃഷിവകുപ്പിനു മൗനം

വൈക്കം സത്യഗ്രഹം, ഗുരുവായൂർ സത്യഗ്രഹം തുടങ്ങിയ നവോത്ഥാന പ്രവർത്തനങ്ങളിൽ മന്നം വഹിച്ചിട്ടുള്ള പങ്ക് ചരിത്ര പ്രസിദ്ധമാണ്. ഹൈന്ദവ ക്ഷേത്രങ്ങളിൽ എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം നൽകണമെന്നാവശ്യപ്പെട്ടു നടത്തിയ ഗുരുവായൂർ സത്യഗ്രഹം കേരള നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലാണ്. ഗുരുവായൂർ സത്യഗ്രഹ സമിതിയുടെയും പ്രചാരണ സമിതിയുടെയും നായകനായി തിരഞ്ഞെടുത്തതു മന്നത്ത് പത്മനാഭനെ ആയിരുന്നു. എന്നാൽ ഗുരുവായൂർ സത്യഗ്രഹ സ്‌മാരകം 2018ൽ ഉദ്‌ഘാടനം ചെയ്തപ്പോൾ അദ്ദേഹത്തെ സ്‌മരിക്കാനോ പേരു ചേർക്കാനോ സർക്കാർ തയാറാകാത്തത് അധാർമികവും ബോധപൂർവമായ അവഗണനയുമായിരുന്നു- സുകുമാരൻ നായർ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button