COVID 19Latest NewsNewsIndia

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 8293 പേര്‍ക്ക് കോവിഡ്

മുംബൈ: മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് രോഗ വ്യാപനം വീണ്ടും രൂക്ഷമാകുന്നത് തുടരുകയാണ്. തുടര്‍ച്ചയായ ദിവസങ്ങളില്‍ 8000ന് മുകളിലാണ് പ്രതിദിന കോവിഡ് കേസുകള്‍ ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8293 പേര്‍ക്ക് കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യവകുപ്പ് കണക്കുകള്‍ പറയുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3753 പേരാണ് രോഗമുക്തി നേടിയിരിക്കുന്നു. ഈ സമയത്ത് 62 പേര്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതായി സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതുവരെ 21,55,070 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. 20,24,704 പേര്‍ രോഗമുക്തി നേടിയിരിക്കുന്നു. മരണസംഖ്യ 52,174 ആയി ഉയര്‍ന്നു. നിലവില്‍ 77,008 പേരാണ് ചികിത്സയില്‍ കഴിയുന്നതെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു.

 

Related Articles

Post Your Comments


Back to top button