COVID 19Latest NewsNewsGulfOman

ഒമാനില്‍ ഇന്ന് 908 പേര്‍ക്ക് കോവിഡ്

മസ്‌കത്ത്: ഒമാനില്‍ ഇന്ന് 908 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. മൂന്ന് ദിവസത്തെ കണക്കുകളാണ് പുറത്തുവിട്ടത്. കൊറോണ വൈറസ് രോഗം ബാധിച്ച് രാജ്യത്ത് പുതിയതായി എട്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 72 മണിക്കൂറിനിടെ 775 പേര്‍ കൂടി രോഗമുക്തരായി.

ഇതുവരെ 1,41,496 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 1,32,459 പേരും രോഗമുക്തരായിട്ടുണ്ട്. 1570 പേരാണ് കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് ആകെ മരിച്ചിരിക്കുന്നത്. നിലവിലെ കണക്കുകള്‍ പ്രകാരം രോഗമുക്തി നിരക്ക് 94 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരുള്‍പ്പെടെ 197 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ കഴിയുന്നുണ്ട്. ഇവരില്‍ 67 പേരുടെ നില ഗുരുതരമാണ്. ഇവര്‍ക്ക് തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികിത്സ നല്‍കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button