Latest NewsNews

‘ഉറപ്പാണ് എൽ ഡി എഫ്’, തിരഞ്ഞെടുപ്പിൽ പുതിയ പരസ്യവാചകവുമായി ഇടതുപക്ഷം

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ പുതിയ പരസ്യവാചകവുമായി എൽ ഡി എഫ്. ‘ഉറപ്പാണ് എൽ ഡി എഫ്’ എന്നാണ് പരസ്യവാചകം. ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപതലക്കെട്ടുകളും ഉണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തോടെയാണ് പരസ്യ ബോർഡുകൾ. എൽ ഡി എഫ് വരും എല്ലാം ശരിയാകുമെന്നായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പരസ്യവാചകം.

അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എമ്മിന്റെ സ്ഥാനാർഥിനിർണയ ചർച്ച തിങ്കളാഴ്ച തുടങ്ങും. ഓരോ ജില്ലയിൽനിന്ന് പരിഗണിക്കേണ്ടവരുടെ നിർദേശങ്ങൾ പരിശോധിച്ചാകും സംസ്ഥാനനേതൃത്വത്തിന്റെ അന്തിമ തീരുമാനം.

Read Also :  കൊച്ചിയില്‍ യുവാക്കള്‍ക്ക് നേരെ ട്രാന്‍ഡ്‌ജെന്‍ഡര്‍ സംഘത്തിന്റെ പെപ്പര്‍ സ്‌പ്രേ ആക്രമണം ; ബൈക്കും പണവും കവര്‍ന്നു

ശനിയാഴ്ച തിരുവനന്തപുരത്ത് എ.കെ.ജി. സെന്ററിൽ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം സ്ഥാനാർഥി നിർണയ ചർച്ചകൾക്ക് തുടക്കമിട്ടു. മാർച്ച് ഒന്നുമുതൽ മൂന്നുവരെയുള്ള ദിവസങ്ങളിൽ ജില്ലാ സെക്രട്ടേറിയറ്റുകൾ യോഗംചേർന്ന് നിർദേശങ്ങൾക്ക് രൂപംനൽകി സംസ്ഥാന നേതൃത്വത്തിനു കൈമാറണം. ഇത് നാല്, അഞ്ച് തീയതികളിൽ ചേരുന്ന സംസ്ഥാനകമ്മിറ്റി യോഗം വിലയിരുത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button