Latest NewsKeralaNews

നട്ടെല്ല് തകര്‍ന്ന ഹൈക്കമാന്‍ഡും വിവാദങ്ങളും; കോണ്‍ഗ്രസ് വീണ്ടും ഭിന്നിക്കുകയാണോ? എംവി ജയരാജന്‍

കോണ്‍ഗ്രസിനെ കേരളത്തിലെങ്ങിനെ വിശ്വസിക്കും.

തിരുവനന്തപുരം: കോൺഗ്രസിന് നേരെ പരിഹാസവുമായി സിപിഎം നേതാവ് എംവി ജയരാജന്‍. കോണ്‍ഗ്രസ് വീണ്ടും ഭിന്നിക്കുകയാണോ? അതോ ബിജെപിയിലേക്കുള്ള ഒഴുക്ക് വര്‍ദ്ധിക്കുകയാണോ? ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് ഗുലാംനബി ആസാദിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ സംഗമം എന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ എംവി ജയരാജന്‍ പറയുന്നു. ഹൈക്കമാന്റിന്റെ കെട്ട് പൊട്ടി. സോണിയക്കോ രാഹുലിനോ പൊട്ടിയ ഹൈക്കമാണ്ടിനെ നേരെയാക്കാന്‍ കഴിയില്ലെന്ന് അണികളില്‍ നല്ലൊരു ശതമാനവും കരുതുന്നുവെന്നും അദ്ദേഹം കുറിച്ചു.

എംവി ജയരാജന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം

നട്ടെല്ല് തകര്‍ന്ന ഹൈക്കമാന്‍ഡും വിവാദങ്ങളുമായി ഓടി നടക്കുന്ന ലോക്കമാന്‍ഡും- G23 കോണ്‍ഗ്രസിനെ രക്ഷിക്കുമോ?

കോണ്‍ഗ്രസ് വീണ്ടും ഭിന്നിക്കുകയാണോ? അതോ ബിജെപിയിലേക്കുള്ള ഒഴുക്ക് വര്‍ദ്ധിക്കുകയാണോ? ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് ഗുലാംനബി ആസാദിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ സംഗമം. കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കപില്‍ സിബല്‍ പറയുമ്ബോള്‍ രാഹുലിനെതിരെ ആഞ്ഞടിക്കുകയാണ് ആനന്ദ്ശര്‍മ്മ.

read also:സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി,യുവതിയുടെ ലക്ഷങ്ങൾ തട്ടിയ മുൻ കാമുകൻ അറസ്റ്റിൽ

തങ്ങള്‍ പിന്‍വാതിലിലൂടെ വന്നവരല്ലെന്നും വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ കോണ്‍ഗ്രസ്സില്‍ മുന്‍വാതിലിലൂടെ വന്നതാണെന്നും ഓര്‍മപ്പെടുത്തുകയും ചെയ്തു. കോണ്‍ഗ്രസ്സിന്റെ തകര്‍ച്ചയില്‍ ദുഃഖമുണ്ടെന്നും ഈ നേതാക്കള്‍ പറയുന്നു. ഏതായാലും ഒരു കാര്യം വ്യക്തമാണ്. ഹൈക്കമാന്റിന്റെ കെട്ട് പൊട്ടി. സോണിയക്കോ രാഹുലിനോ പൊട്ടിയ ഹൈക്കമാണ്ടിനെ നേരെയാക്കാന്‍ കഴിയില്ലെന്ന് അണികളില്‍ നല്ലൊരു ശതമാനവും കരുതുന്നു.അപ്പോഴാണ് മുന്നില്‍ രണ്ട് ഭൂരിപക്ഷത്തിന്റെ മോഹവുമായി രാഹുല്‍ രംഗത്തിറങ്ങിയത്.മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ലെങ്കില്‍ തന്റെ അണികളായ എം.പി – എംഎല്‍എ മാരെ ബിജെപി വിലക്കെടുക്കുമെന്ന് രാഹുലിനറിയാം അരുണാചല്‍ പ്രദേശില്‍ മൂന്നില്‍ രണ്ടിലധികം MLA മാര്‍ കോണ്‍ഗ്രസിനുണ്ടായിട്ടും തങ്ങളുടെ മുഖ്യമന്ത്രിയടക്കം കൂട്ടത്തോടെ BJP യില്‍ എത്തുകയും ഭരണം നഷ്ടപ്പെടുകയും ചെയ്തില്ലേ.

7 സംസ്ഥാനങ്ങള്‍ BJP യുടെ കയ്യില്‍ തളികയില്‍ ഭരണം എത്തിച്ചത് കോണ്‍ഗ്രസല്ലേ.ആ കോണ്‍ഗ്രസിനെ കേരളത്തിലെങ്ങിനെ വിശ്വസിക്കും. കാവിത്തലപ്പാവുമായി കോണ്‍ഗ്രസ് വിമത നേതാക്കളുടെ യോഗം നല്‍കുന്ന സന്ദേശം എന്താണ്? G 23 നേതാക്കളായ തിരുത്തലവാദികള്‍ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ നോക്കുമ്ബോള്‍ എന്നെ തല്ലേണ്ടമ്മാവാ ഞാന്‍ നന്നാവില്ല എന്ന് രാഹുലിന്റെ നേതൃത്വത്തില്‍ ബിജെപി യിലേക്കുള്ള റിക്രൂട്ട്മെന്റ് തുടര്‍ച്ചയായി നടക്കുമ്ബോള്‍ എങ്ങിനെ കോണ്‍ഗ്രസ് രക്ഷപ്പെടും.

കേരളത്തില്‍ പി.ആര്‍. ഏജന്‍സികളെയാണ് തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ കോണ്‍ഗ്രസ് ഹൈക്കമാണ്ട് ഏല്‍പിച്ചിരിക്കുന്നത്. അതിനെതിരെ ഐ.-എ ഗ്രൂപ്പുകള്‍ രംഗത്തിറങ്ങി.

വയനാട് ഡി.സി.സി. സെക്രട്ടറി രാജിവെച്ച്‌ എല്‍.ജെ.ഡി.യില്‍ ചേര്‍ന്നു. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളിയെ മാറ്റി കെ. സുധാകരനെ അവിടെ നോമിനേറ്റ് ചെയ്യുമെന്ന മാധ്യമ റിപ്പോര്‍ട്ടുണ്ട്. മുല്ലപ്പള്ളി നിയമസഭാ സ്ഥാനാര്‍ത്ഥിയാകുമെന്നും കേള്‍ക്കുന്നു. അങ്ങിനെ ചെയ്യുമ്ബോള്‍ എം.പി. സ്ഥാനം രാജിവെച്ചതിന് ശേഷമായിരിക്കുമോ കെ. സുധാകരന്‍ കെ.പി.സി.സി. പ്രസിഡന്റാവുക എന്ന ചോദ്യവും ഉയര്‍ന്നുവന്നു. പോണ്ടിച്ചേരിയില്‍ മന്ത്രിമാരടക്കമുള്ള കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ ബിജെപിയിലേക്ക് ചേക്കേറിയത് രാഹുലിന്റെ പിടിപ്പുകേടായി രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു. ചുരുക്കത്തില്‍ കോണ്‍ഗ്രസ്സിന്റെ നട്ടെല്ലിനാണ് ക്ഷതം ഏറ്റിരിക്കുന്നത്. നിവര്‍ന്ന് നില്‍ക്കാന്‍ പോലും കഴിയാത്ത കോണ്‍ഗ്രസ്സ് എങ്ങനെയാണ് കേരളം ഭരിക്കാന്‍ പോകുന്നത്?

shortlink

Related Articles

Post Your Comments

Related Articles


Back to top button