Latest NewsNewsInternational

ഒത്തൊരുമിച്ച് മുന്നോട്ട്; സൗദി കിരീടാവകാശിയുമായി ഫോണിൽ സംസാരിച്ച് ഖത്തർ അമീർ

സൗദി അറേബ്യയുടെ സുസ്ഥിരതവികസനമെന്ന് ഖത്തർ അമീർ പറഞ്ഞു

ഗൾഫ് മേഖലയിലെ ഒരുമിച്ചുള്ള പ്രവർത്തനത്തിന് ആഹ്വാനം ചെയ്ത് സൗദി കിരീടാവകാശിയും ഖത്തർ അമീറും. ഇതു സംബന്ധിച്ച ചർച്ച ഇരുവരും ഫോണിൽ കൂടെ നടത്തി. അറബ് ലോകത്തിന്റെയും ഗൾഫ് മേഖലയുടെയും ഉന്നമനത്തിന് ഇരുവരും ഒന്നിച്ച് പ്രവർത്തിക്കുമെന്ന് ഇരുവരും പ്രത്യാശ പ്രകടിപ്പിച്ചു. ഖത്തറിന്റെയും ഗൾഫ് സഹകരണ കൗൺസിൽ സംവിധാനത്തിന്റെയും സുസ്ഥിരതയുടെ അവിഭാജ്യ ഘടകമാണ് സൗദി അറേബ്യയുടെ സുസ്ഥിരതവികസനമെന്ന് ഖത്തർ അമീർ പറഞ്ഞു.

സൗദിയിലെ ജനങ്ങൾക്കും ഭരണകൂടത്തിനും ഉറച്ച പിന്തുണ അർപ്പിക്കുന്നതിനൊപ്പം കിരീടാവകാശിക്കും ക്ഷേമവും ഐശര്യവും ഖത്തർ അമീർ നേർന്നു. സഹോദര രാജ്യമായ സൗദി അറേബ്യയുടെ സുരക്ഷയും സ്ഥിരതയും പരമാധികാരവും ഉറപ്പുവരുത്തുന്ന എല്ലാ നടപടികൾക്കും ഖത്തറിന്റെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button