Latest NewsNewsIndia

പാകിസ്ഥാൻ ഒരു കൈയ്യബദ്ധം കാണിച്ചു, അതിർത്തിയിൽ കൈവിട്ട കളിക്ക് ഇന്ന് ആർക്കും ധൈര്യമില്ല: അമിത് ഷാ

എൻ ഡി എ ഇന്ത്യയെ സംരക്ഷിക്കുന്നവരാണെന്ന് അമിത് ഷാ. ഇന്ത്യയ്ക്ക് നേരെ പാകിസ്ഥാൻ അഴിച്ചുവിട്ട ആക്രമണമങ്ങൾ ഉദാഹരണമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ഇന്ത്യയുടെ അതിര്‍ത്തികളില്‍ കൈവിട്ട കളിക്ക് ആരും ധൈര്യപ്പെടില്ല. ഉറിയിലും പുല്‍വാമയിലും പാകിസ്താന്‍ അങ്ങനെയൊരു കൈയ്യബദ്ധം കാണിച്ചു. നരേന്ദ്ര മോദി നമ്മുടെ സൈന്യത്തിലൂടെ അവര്‍ക്ക് അതിന് തിരിച്ചടി നല്‍കി. അവരുടെ നാട്ടില്‍ പോയി തന്നെയാണ് സൈന്യം കണക്ക് തീര്‍ത്തതെന്നും അമിത് ഷാ പറഞ്ഞു.

Also Read:24 മണിക്കൂറിനിടെ രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കോവിഡ് വർധനവ്

തമിഴ് ഭാഷയെ സ്‌നേഹിക്കുന്നുവെന്ന് അമിത് ഷാ വ്യക്തമാക്കി. വില്ലുപുരത്ത് നടന്ന വിജയ് സങ്കല്‍പ്പ് തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ പറഞ്ഞു. മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രധാനമന്ത്രിയായിരുന്നപ്പോഴും ലോകത്തെ ഏറ്റവും പഴക്കമുള്ള തമിഴ് ഭാഷ പഠിക്കാനാവാത്തതില്‍ വിഷമമുണ്ടെന്ന് നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. സോണിയാ ഗാന്ധി രാഹുല്‍ ബാബയെ പ്രധാനമന്ത്രിയാക്കുന്നതിനും സ്റ്റാലിയന്‍ ഉദയനിധിയെ മുഖ്യമന്ത്രിയാക്കുന്നതിനും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു.

എംജിആറിന്റെയും ജയലളിതയുടെയും ആശയങ്ങളില്‍ ഊന്നിയായിരിക്കും അണ്ണാഡിഎംകെ-ബിജെപി സഖ്യം പ്രവര്‍ത്തിക്കുകയെന്ന് അമിത് ഷാ വ്യക്തമാക്കി. മോദിയുടെ പ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ എംജിആറിനെയാണ് ഓര്‍മ വരിക. ദളിതുകള്‍ക്കും പിന്നോക്ക വിഭാഗക്കാര്‍ക്കും വേണ്ടിയുള്ള മോദിയുടെ പ്രവര്‍ത്തനം അത്തരത്തിലുള്ളതാണെന്നും അമിത് ഷാ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button