CinemaMollywoodLatest NewsNewsBollywoodEntertainmentKollywood

‘സൂപ്പർ താരത്തിനൊപ്പം ഹിറ്റ് സംവിധായകൻ’, പ്രഭാസിനൊപ്പം കെ.ജി.എഫ് സംവിധായകൻ, സലാർ റിലീസ് തിയതി പ്രഖ്യാപിച്ചു

പ്രഭാസിനൊപ്പം കെ.ജി.എഫ് സംവിധായകൻ, സലാർ റിലീസ് തിയതി പ്രഖ്യാപിച്ചു

തെന്നിന്ത്യൻ സൂപ്പർതാരം പ്രഭാസും കെ.ജി.എഫ് എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ പ്രശാന്ത് നീലും ഒന്നിക്കുന്ന സലാറിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഏപ്രിൽ 14നാണ് ചിത്രം പുറത്തിറങ്ങുക. സലാറിന്റെ ഏറ്റവും പുതിയ പോസ്റ്ററിനൊപ്പം പ്രഭാസ് തന്നെയാണ് തിയതി പുറത്തുവിട്ടത്. ലോകവ്യാപകമായാണ് ചിത്രം റിലീസിന് എത്തുന്നത്. സലാറിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

കെജിഎഫ് പോലെ ആക്ഷന്‍ ചിത്രമായിരിക്കും സലാര്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ‘ഏറ്റവും അക്രമാസക്തനായ മനുഷ്യന്‍’, എന്നാണ് ചിത്രത്തിന്റെ ടാ​ഗ് ലൈൻ. പാന്‍ ഇന്ത്യന്‍ ചിത്രമായി ട്ടാവും സലാര്‍ ഇറങ്ങുക

കെ.ജി.എഫ് ഒന്നാം ഭാഗത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം ഹിറ്റ്‌മേക്കര്‍ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസിന്റെ മൂന്നാമത്തെ ബഹുഭാഷാ ഇന്ത്യന്‍ ചിത്രമാണ് സലാർ. ശ്രുതി ഹാസനാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതേസമയം പ്രഭാസ് നായകനായെത്തുന്ന റൊമാന്റിക് ചിത്രം രാധേശ്യാം റിലീസിന് ഒരുങ്ങുകയാണ്. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിൽ പ്രഭാസിന്റെ നായികയായി അഭിനയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button