KeralaLatest NewsNewsCrime

ചളവറയിൽ അച്ഛനെ മകൻ കൊലപ്പെടുത്തി

പാലക്കാട്: ചളവറ കയിലിയാട് മകന്‍ അച്ഛനെ ദാരുണമായി കൊലപ്പെടുത്തി. കയിലിയാട് ചുങ്കത്ത് പൂളക്കല്‍ രാമചന്ദ്രന്‍ നായര്‍ ആണ് അപകടത്തിൽ മരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം മകന്‍ രതീഷ് മദ്യപിച്ച് വീട്ടില്‍ വഴക്ക് ഉണ്ടാക്കുന്നതിനിടയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. രതീഷിനും പരിക്കുണ്ട്.

വഴക്കിനിടെ പിതാവിനെ രതീഷ് തള്ളിയിടുകയായിരുന്നു ഉണ്ടായത്. തല നിലത്തിടിച്ചാണ് മരണം സംഭവിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രതീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം നാളെ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button