KeralaLatest NewsNews

എൻ.ഡി.എ ഉയർത്തുന്ന ദേശീയ വികസന രാഷ്ട്രീയം കേരളം ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നു; തുഷാർ വെള്ളാപ്പളളി

തൃശ്ശൂർ : ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയ്ക്ക് വൻ സ്വീകാര്യതയാണ് ആളുകളിൽ നിന്നും ലഭിക്കുന്നതെന്ന് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. വിജയ യാത്രയുടെ ഓരോ മണ്ഡലം സ്വീകരണ യോഗങ്ങളിലും ആയിരങ്ങളാണ് പങ്കെടുക്കുന്നതെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. കേരളത്തിൽ ഇടതു വലതു മുന്നണികൾക്കെതിരെ എൻ.ഡി.എ ഉയർത്തുന്ന ദേശീയ വികസന രാഷ്ട്രീയം കേരളവും ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു തുഷാർ വെള്ളാപ്പളളിയുടെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം……………………..

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയുടെ കൊടുങ്ങല്ലൂര്‍ സ്വീകരണ യോഗത്തില്‍ പങ്കെടുത്തു.
വിജയ യാത്രയുടെ ഓരോ മണ്ഡലം സ്വീകരണ യോഗങ്ങളിലും ആയിരങ്ങളാണ് പങ്കെടുക്കുന്നത്. കേരളത്തില്‍ ഇടതു വലതു മുന്നണികള്‍ക്കെതിരെ എന്‍.ഡി.എ ഉയര്‍ത്തുന്ന ദേശീയ വികസന രാഷ്ട്രീയം കേരളവും ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണ്. ഇത്തവണ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത് വോട്ടു വര്‍ദ്ധിപ്പിക്കാനല്ല. ശക്തമായ ത്രികോണ മത്സരങ്ങളിലൂടെ എന്‍.ഡി.എ യുടെ നിരവധി സ്ഥാനാര്‍ത്ഥികള്‍ ഈ തെരഞ്ഞെടുപ്പില്‍ വിജയഗാഥ രചിക്കും. യു.ഡി.എഫ് – എല്‍.ഡി.എഫ് യാത്രകള്‍ക്കു ലഭിച്ചതിനെക്കാള്‍ ശക്തമായ ജനപിന്തുണയാണ് വിജയ യാത്രക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
കേന്ദ്ര പാര്‍ലമെന്‍ററി കാര്യ മന്ത്രി ശ്രീ പ്രഹ്ളാദ് ജോഷിജീ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ കേന്ദ്രസഹമന്ത്രി ശ്രീ വി മുരളീധരന്‍, ശ്രീ പി.കെ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളോടൊപ്പം ബി.ഡി.ജെ.എസ് സംസ്ഥാന നേതാക്കളായ ശ്രീ ഉണ്ണികൃഷ്ണന്‍ ചാലക്കുടി, ശ്രീ ബേബിറാം, ജില്ലാ പ്രസിഡന്‍റ് ശ്രീലാല്‍, മണ്ഡലം പ്രസിഡന്‍റ് ദിനില്‍ എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു.

https://www.facebook.com/ThusharVellappallyofficial/posts/2087236274758702

shortlink

Related Articles

Post Your Comments

Related Articles


Back to top button