Latest NewsIndiaNews

നിർബന്ധിത മതപരിവർത്തന നിരോധന നിയമം മുസ്ലിം വിരുദ്ധമല്ലെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി

കഴിഞ്ഞ നവംബർ 28നാണ് ഉത്തർപ്രദേശിൽ നിർബന്ധിത മതപരിവർത്തന നിരോധന ബില്ല് ഓർഡിനൻസായി നിലവിൽ വന്നത്

നിർബന്ധിത മതപരിവർത്തന നിരോധന നിയമം മുസ്ലിം വിരുദ്ധമല്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണ്. അത് തെറ്റിച്ചാൽ ആരായാലും ശിക്ഷപ്പെടണമെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

ഒരു ഹിന്ദു തെറ്റ് ചെയ്താൽ നിയമം ഹിന്ദുക്കൾക്കും ബാധകമാകും. എന്നാൽ അത് മുസ്ലിം വിരുദ്ധമാകുന്നില്ല. ആര് തെറ്റ് ചെയ്താലും നിയമം അനുസരിച്ച് അവർ ശിക്ഷിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ നവംബർ 28നാണ് ഉത്തർപ്രദേശിൽ നിർബന്ധിത മതപരിവർത്തന നിരോധന ബില്ല് ഓർഡിനൻസായി നിലവിൽ വന്നത്. ഏതൊരു വ്യക്തിയ്ക്ക് മതപരിവർത്തനം നടത്താൻ ഉദ്ദേശിക്കുന്നുവെങ്കിലും മുൻകൂട്ടി അത് സർക്കാരിനെ അറിയിച്ച് അനുമതി തേടണമെന്നാണ് നിർദ്ദിഷ്ട ഓർഡിനൻസിലെ പ്രധാന നിർദ്ദേശങ്ങളിലൊന്ന്.

അല്ലാത്ത പക്ഷം ആറ് മുതൽ മൂന്ന് വർഷം വരെ ശിക്ഷ അനുഭവിക്കും. ഏതെങ്കിലും വിധം ഉള്ള നിർബന്ധിത മതപരിവർത്തനം നടന്നു എന്ന് പരാതി ലഭിച്ചാലും പൊലീസ് കേസ് എടുക്കും. അഞ്ച് വർഷം തടവും പതിനയ്യായിരം രൂപ പിഴയും ആണ് ശിക്ഷ ലഭിയ്ക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button