Latest NewsNewsIndia

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് സമാഹരിച്ചത് പ്രതീക്ഷിച്ചതിലും ആയിരം കോടിയിലേറെ

സ്വര്‍ണവും വെള്ളിയും സൂക്ഷിക്കാന്‍ ലോക്കറുകളില്‍ സ്ഥലമില്ല

അയോധ്യ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് നാനാജാതി മതസ്ഥരുടെ കൂട്ടായ്മ. ക്ഷേത്രനിര്‍മ്മാണത്തിനുള്ള ഫണ്ട് ശേഖരണ യജ്ഞം സമാപിച്ചപ്പോള്‍ ലഭിച്ചത് പ്രതീക്ഷിച്ചതിലും ഏറെ തുക. 44 ദിവസത്തെ യജ്ഞം പൂര്‍ത്തിയായത് ശനിയാഴ്ചയാണ്. 2100 കോടിയിലേറെ തങ്ങള്‍ സമാഹരിച്ചതായി ട്രസ്റ്റ് അറിയിച്ചു. ജനുവരി 15 ന് ക്രൗഡ് ഫണ്ടിംഗിനു മുന്നോടിയായി ഏകദേശം 1,100 കോടിയാണ് രാമക്ഷേത്ര നിര്‍മ്മാണത്തിനായി കണക്കാക്കിയത്. എന്നാല്‍, പ്രതീക്ഷിച്ചതിലും ആയിരം കോടി അധികമായി സമാഹരിക്കാന്‍ കഴിഞ്ഞു.

Read Also : ഡൽഹിയിലെ സംസ്ഥാനസര്‍ക്കാര്‍ പ്രതിനിധി എ.സമ്പത്ത് രാജിവച്ചു: നീക്കം നിയമസഭയിലേക്ക് മത്സരിക്കാന്‍

ഹിന്ദു സമുദായാംഗങ്ങളെ കൂടാതെ ക്ഷേത്രനിര്‍മ്മാണത്തിനായി പൊതുസമൂഹത്തില്‍ നിന്ന് ജാതി മത ഭേദമന്യേ നിരവധി പേര്‍ ഉദാരമായി സംഭാവന ചെയ്തിരുന്നു. കറന്‍സിക്ക് പുറമേ സ്വര്‍ണം, വെള്ളി എന്നീ രൂപത്തിലും സംഭാവനകള്‍ അയോദ്ധ്യയിലേക്ക് പ്രവഹിച്ചിരുന്നു. ഇതിന്റെ മൂല്യം കണക്കാക്കിയിട്ടില്ല.

രാജ്യത്തിന്റെ ഉള്‍ഗ്രാമങ്ങളില്‍ നിന്നു പോലും ജനം ഇരുകൈയും നല്‍കിയാണ് ക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തികളില്‍ പങ്കാളികളാവാന്‍ മുന്നോട്ട് വന്നത്. അധികമായി ലഭിച്ച തുക അയോദ്ധ്യ നഗരിയുടെ വികസനത്തിനായി ഉപയോഗിക്കാനാണ് പദ്ധതി. കൂടാതെ, സീതാദേവിയുടെ പേരില്‍ സംസ്‌കൃത സര്‍വകലാശാല നിര്‍മ്മിക്കാനും അയോധ്യയിലെത്തുന്നവര്‍ക്ക് സൗജന്യമായി പാല്‍ വിതരണം ചെയ്യാന്‍ ഗോശാല സ്ഥാപിക്കാനും ആലോചനയുണ്ട്. അയോധ്യയില്‍ ജീര്‍ണാവസ്ഥയിലായ ക്ഷേത്രങ്ങളുടെ പുനര്‍നിര്‍മ്മാണത്തിനും ഫണ്ട് ഉപയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.

അധിക തൂക ധൂര്‍ത്തടിക്കരുതെന്ന് അയോധ്യയിലെ സന്ന്യാസിമാര്‍ ക്ഷേത്ര ട്രസ്റ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2020 ഓഗസ്റ്റ് അഞ്ചിനാണ് ശ്രീരാമജന്മഭൂമിയില്‍ ‘രാം ലല്ല’ ക്ഷേത്രനിര്‍മ്മാണത്തിനു തുടക്കമായത്. അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്ര നിര്‍മ്മാണത്തിന് ഔപചാരിക തുടക്കം കുറിച്ചു. ഭൂമിപൂജയ്ക്ക് ശേഷം 40 കിലോ ഗ്രാം തൂക്കമുള്ള വെള്ളിശില സമര്‍പ്പിച്ചാണ് ശിലാന്യാസം നടത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button