Latest NewsNewsIndia

രാജ്യത്തെ വൈദ്യുതി വിതരണം തകർക്കാൻ ചൈന ഗൂഢാലോചന നടത്തിയതായി റിപ്പോർട്ട്

ന്യൂഡൽഹി : രാജ്യത്തെ വൈദ്യുതി വിതരണം തകർക്കാൻ ചൈന ഗൂഢാലോചന നടത്തിയതായി റിപ്പോർട്ട്. ഗാൽവാനിൽ നടന്ന സംഘർഷത്തിന് ശേഷം ഇന്ത്യയെ തകർക്കാൻ ചൈന ഹാക്കർമാരെ നിയോഗിച്ചു എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. റെക്കോർഡഡ് ഫ്യൂച്ചർ എന്ന സ്ഥാപനം നടത്തിയ പഠനത്തിലാണ് രാജ്യത്തെ വൈദ്യുതി വിതരണ സംവിധാനമടക്കം സർക്കാർ ഉടമസ്ഥതയിലുള്ള കമ്പ്യൂട്ടർ നെറ്റ്‌വർക്ക് തകർക്കാൻ ചൈന ശ്രമിച്ചിരുന്നതായി കണ്ടെത്തിയത്.

Read Also : സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യവകുപ്പ്

പന്ത്രണ്ടോളം സ്ഥാപനങ്ങളുടെ കമ്പ്യൂട്ടർ നെറ്റ്‌വർക്ക് തകർക്കാൻ ചൈന ഹാക്കർമാരെ നിയോഗിച്ചിരുന്നു. 2020 പകുതി മുതൽ ഈ സംഘം കമ്പ്യൂട്ടർ ശൃംഗല തകർക്കാൻ ശ്രമിക്കുകയായിരുന്നു. ചൈനീസ് ഇന്റലിജൻസ് സെക്യൂരിറ്റി ഏജൻസിയായ സ്‌റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയവും പീപ്പിൾസ് ലിബറേഷൻ ആർമിയും ചേർന്നാണ് രാജ്യത്തെ വൈദ്യുതി വിതരണം തടസ്സപ്പെടുത്താൻ പദ്ധതിയിട്ടത്.

രാജ്യത്തെ ഏറ്റവും മികച്ച വൈദ്യുതി കമ്പനിയായ എൻടിപിഎസ്, വൈദ്യുതി വിതരണത്തിന് സഹായിക്കുന്ന അഞ്ച് പ്രൈമറി പ്രാദേശിക ലോഡ് ഡിസ്പാച്ച് സെന്ററുകൾ, രണ്ട് പോർട്ടുകൾ തുടങ്ങിയവയാണ് ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നത്. ഇതിന് പുറമെ നിരവധി പ്രതിരോധ സംവിധാനങ്ങളും ഹാക്കർമാരുടെ നിരീക്ഷണത്തിലായിരുന്നു എന്നാണ് കണ്ടെത്തൽ.

മുംബൈയിലുണ്ടായ ബ്ലാക് ഔട്ടിന് പിന്നിലും ചൈനയാണെന്നാണ് സൂചന. കഴിഞ്ഞ ഒക്ടോബർ 13 നാണ് മുംബൈയിൽ വൈദ്യുതി തകരാറുണ്ടായത്. തുടർന്ന് മണിക്കൂറുകളോളം നേരം സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളടക്കം ഇരുട്ടിലായിരുന്നു. ചൈനയുമായി ബന്ധമുള്ള റെഡ് എക്കൊ എന്ന കമ്പനിയാണ് ഇതിന് പിന്നിലെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button