Latest NewsNewsIndia

പ്രമുഖ നടി ശ്രാവന്തി ബിജെപിയിൽ ചേർന്നു

കൊൽക്കത്ത : പ്രമുഖ നടി ശ്രാവന്തി ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ദിലീപ് ഘോഷ്, കൈലാഷ് വിജയവർഗിയ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ശ്രാവന്തി പാർട്ടി അംഗത്വം സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയിലേയ്ക്ക് പ്രമുഖരുടെ ഒഴുക്ക് തുടരുകയാണ്.

Read Also : കേന്ദ്ര സര്‍വീസില്‍ പതിനായിരത്തോളം ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം

ബംഗാളിനെ ‘സുവർണ ബംഗാൾ’ ആക്കുക എന്നതാണ് ലക്ഷ്യമെന്നും ഇത് തികച്ചും പുതിയ യാത്രയാണെന്നും പാർട്ടി അംഗത്വം സ്വീകരിച്ച ശേഷം ശ്രാവന്തി പറഞ്ഞു. ഹിരാൻ ചാറ്റർജി, യഷ് ദാസ് ഗുപ്ത, പായൽ സർക്കാർ, പാപ്പിയ അധികാരി എന്നീ പ്രമുഖർക്ക് പിന്നാലെയാണ് ശ്രാവന്തിയും ബിജെപിയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തന്റെ മാതൃകയെന്നും സംസ്ഥാനത്തിന്റെ വികസനത്തിനായാണ് ബിജെപിയിൽ ചേർന്നതെന്നും ശ്രാവന്തി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button