Latest NewsNewsIndiaCrime

മദ്യപിച്ചെത്തി ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ

കോട്ട: മദ്യപിച്ചെത്തി ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. 35കാരനായ രാകേഷ് മീനയാണ് അറസ്റ്റിൽ ആയിരിക്കുന്നത്. രാജസ്ഥാനിലെ ജാല്‍വാര്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; യുവാവിന്റെ മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ 31 കാരി വിമല ഭായിയെ ശനിയാഴ്ചയാണ് ജാല്‍വാറിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാവിലെ അവര്‍ മരിക്കുകയുണ്ടായി. പ്രതി ലെതര്‍ ബെല്‍റ്റ് കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അബോധാവസ്ഥയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.

യുവതിയുടെ മാതാപിതാക്കളുടെ പരാതിയില്‍ രാകേഷിനെ ഞായറാഴ്ച രാത്രി പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. പ്രതിക്കെതിരെ കൊലപാതകക്കുറ്റം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്ന് സ്റ്റേഷന്‍ ഓഫീസര്‍ ലക്ഷ്ണ്‍ സിങ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button