Latest NewsKeralaNattuvarthaNews

മണിയാശാന്റെ ക്യൂബൻ വാക്സീൻ എവിടെ? എം.എം. മണിയെ പരിഹസിച്ച് കെ. സുരേന്ദ്രൻ

ലോക് ഡൗൺ കാലത്ത് ക്യൂബയിൽനിന്നും കോവിഡ് വാക്സീൻ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ മന്ത്രി എം.എം. മണി ഇപ്പോൾ എന്തു പറയുന്നു എന്ന് ബി.ജെ.പി അംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇപ്പോൾ കോവിഡ് വാക്സീൻ എടുത്തിരിക്കുന്നു.

കോവിഡിനെതിരായ പോരാട്ടം ലോകത്ത് നയിക്കുന്നത് ഇന്ത്യൻ പ്രധാനമന്ത്രിയാണെന്നും കെ.സുരേന്ദ്രൻ തൊടുപുഴയിൽ പറഞ്ഞു. വിജയ യാത്രയ്ക്ക് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണിയാശാന്റെ മധുര മനോഹര ക്യൂബ പോലും ഭാരതത്തിന്റെ വാക്സീനായി കാത്തിരിക്കുകയാണ്. മലയാളിയായ ആരോഗ്യപ്രവർത്തക റോസമ്മയാണ് പ്രധാനമന്ത്രിക്ക് വാക്സീൻ നൽകിയത്. കേരളത്തിൽ സാർവത്രികമായ അഴിമതി തുടച്ചു നീക്കാൻ നരേന്ദ്ര മോദിക്ക് മാത്രമേ കഴിയു എന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button