KeralaLatest NewsNews

14 മണ്ഡലങ്ങളിലും നോട്ടമിട്ട് ബിജെപി; തലസ്ഥാന നഗരത്തിൽ ബിജെപിയുടെ പ്രകടനം ഇങ്ങനെ

കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും ബിജെപിയും തമ്മിലാണ് മത്സരം എന്ന ട്രെന്‍ഡ് വന്നപ്പോളും ബിജെപിയ്ക്ക് മോശമല്ലാത്ത വോട്ട് മണ്ഡലത്തില്‍ ലഭിച്ചിരുന്നു.

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ 14 മണ്ഡലങ്ങളിലും വിജയം ഉറപ്പിച്ച് ബിജെപി. ഭരണം പിടിക്കാൻ അധിക വോട്ടുകളൊന്നും ഇനി വേണ്ടെന്നും തീര്‍ച്ചയായും 14 മണ്ഡലങ്ങളിലും ബിജെപിക്ക് വിജയിക്കാന്‍ കഴിയും എന്നാണ് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. കേരളത്തില്‍ ബിജെപി വിജയം ഉറപ്പിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. നേമം മണ്ഡലത്തില്‍. 8671 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയായിരുന്നു ഒ രാജഗോപാല്‍ നിയമസഭയിലെത്തിയത്.

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രതീക്ഷ വെക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ കണക്കെടുത്താല്‍ എല്‍ഡിഎഫിന് 2848 വോട്ടുകളുടെ ഭൂരിപക്ഷമാണുള്ളത്. ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. എന്നാല്‍ ബിജെപിയും യുഡിഎഫും തമ്മിലുള്ള വോട്ടിന്റെ വ്യത്യാസം 7000 വോട്ടുകളുടേതാണ്. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും ബിജെപിയും തമ്മിലാണ് മത്സരം എന്ന ട്രെന്‍ഡ് വന്നപ്പോളും ബിജെപിയ്ക്ക് മോശമല്ലാത്ത വോട്ട് മണ്ഡലത്തില്‍ ലഭിച്ചിരുന്നു.

Read Also: പ്രധാനമന്ത്രി കോവിഡ് വാക്സിന്‍ സ്വീകരിച്ചു

ബിജെപി പ്രതീക്ഷ വെക്കുന്ന മറ്റൊരു മണ്ഡലമാണ് കഴക്കൂട്ടം. ഇവിടെ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 12,490 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഉള്ളത്. രണ്ടാം സ്ഥാനത്ത് ബിജെപിയാണെത്തിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും ബിജെപിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. അന്ന് 7347 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് ബിജെപിയെ പരാജയപ്പെടുത്തിയതെങ്കില്‍ ഇത്തവണ 4000 വോട്ട് കൂട്ടിയാണ് ഭൂരിപക്ഷം ഉയര്‍ത്തിയത്. മൂന്നാം സ്ഥാനത്തുള്ള യുഡിഎഫും ബിജെപിയും തമ്മില്‍ 4500 വോട്ടുകളുടെ വ്യത്യാസമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉള്ളത്. തിരുവനന്തപുരം മണ്ഡലത്തില്‍ എല്‍ഡിഎഫ് ഒന്നാം സ്ഥാനത്താണ്. ബിജെപി രണ്ടാം സ്ഥാനത്താണ്. ഇവിടെ 15744 വോട്ടുകള്‍ക്കാണ് ബിജെപി പിന്നില്‍. ബിജെപിയേക്കാള്‍ 1500 വോട്ടിന്റെ വ്യത്യാസമാണ് യുഡിഎഫിനുള്ളത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button