COVID 19Latest NewsUAENewsGulf

കോവിഡ് നിയമലംഘനം; ദുബൈയില്‍ൽ 10 സ്ഥാപനങ്ങള്‍ പൂട്ടി

ദുബൈ: കോവിഡ് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച 10 സ്ഥാപനങ്ങള്‍ ദുബൈ എക്കണോമി അധികൃതരുടെ പരിശോധനയില്‍ പൂട്ടിക്കുകയുണ്ടായി. 246 കടകള്‍ക്ക് പിഴ ചുമത്തിയിരിക്കുന്നു. ഫെബ്രുവരി മാസത്തിലെ കണക്കുകളാണ് അധികൃതര്‍ പുറത്തുവിട്ടത്. 93 കമ്പനികള്‍ താക്കീതും നൽകിയിരിക്കുന്നു.

സാമൂഹിക അകലം, മാസ്‌ക് ധരിക്കല്‍ എന്നിവ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥര്‍ ദിവസേന നൂറോളം സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയുണ്ടായി. കൊവിഡ് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും നിയമലംഘനം കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയോ പൊലീസിനെയോ വിവരം അറിയിക്കണമെന്നും അധികൃതര്‍ ജനങ്ങളോട് ആവശ്യപ്പെടുകയുണ്ടായി. ദുബൈ എക്കണോമിക്ക് പുറമെ ദുബൈ മുന്‍സിപ്പാലിറ്റിയും വിവിധ ഭക്ഷണശാലകളില്‍ പരിശോധന നടത്തുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button