Latest NewsNewsInternational

സൈന്യത്തിനെതിരെ പോരാട്ടം , 18 പേര്‍ കൊല്ലപ്പെട്ടു

യാങ്കൂണ്‍: പട്ടാള അട്ടിമറിക്കെതിരെ മ്യാന്മറില്‍ സൈന്യവും ജനങ്ങളും ഏറ്റുമുട്ടി. സൈന്യത്തിന്റെ ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. ജനകീയ പ്രക്ഷോഭത്തെ നിഷ്‌ക്കരുണം അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. യു.എന്‍ മനുഷ്യാവകാശ സംഘടന 18 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. മുപ്പതിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്ക് നേരെ ഉണ്ടായ വെടിവെപ്പിലാണ് മരണം സംഭവിച്ചത്. യാങ്കൂണ്‍, ഡാവെ, മാന്‍ഡലെ, മൈക്ക്, ബാഗോ, പോക്കോക്കു നഗരങ്ങളിലാണ് വെടിവെപ്പ് നടന്നത്.

Read Also : കേന്ദ്ര സർക്കാരിന് ഐക്യദാർഢ്യം : വിജയയാത്രയിൽ ട്രാന്‍സ് ജെന്റര്‍ വിഭാഗത്തില്‍പ്പെട്ടവരും ബിജെപിയില്‍ ചേർന്നു

ഗ്രനേഡുകളും കണ്ണീര്‍വാതകവും അടക്കം പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യം ഉപയോഗിച്ചു. മ്യാന്മറിലെ സൈന്യത്തിന്റെ ക്രൂരതയെ അപലപിക്കുന്നതായി യുഎന്‍ പറഞ്ഞു. സമാധാനപരമായി പ്രതിഷേധിച്ചിരുന്നവര്‍ക്കെതിരെയാണ് ഈ ആക്രമണം ഉണ്ടായത്. ആംഗ് സാന്‍ സ്യൂചിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ സര്‍ക്കാര്‍ നത്നെ  വരണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്.

 

shortlink

Post Your Comments


Back to top button