KeralaLatest NewsNews

‘സ്ത്രീകളെ മത്സരിപ്പിക്കേണ്ട, മറിച്ചു ചിന്തിച്ചാല്‍ അനന്തരഫലം അറിയും’; ഭീഷണിയുമായി സമദ് പൂക്കോട്ടൂര്‍

പൊതുവിഭാഗത്തിലെ സീറ്റില്‍ മുസ്ലീം സ്ത്രീകളെ മത്സരിപ്പിക്കണോയെന്ന കാര്യം വീണ്ടും വീണ്ടും ചിന്തിക്കണം.

കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് വനിതകളെ മത്സരിപ്പിക്കുന്നതിനെതിരെ സുന്നി നേതാവ് സമദ് പൂക്കോട്ടൂര്‍. കുടുംബഭാരമുള്ള സ്ത്രീ മത്സരിക്കാനിറങ്ങുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും മറിച്ചു ചിന്തിച്ചാല്‍ അനന്തരഫലം അറിയുമെന്നുമാണ് ഭീഷണി. പൊതുവിഭാഗത്തിലെ സീറ്റില്‍ വനിതകളെ മത്സരിപ്പിക്കുന്നതിലാണ് സമദ് പൂക്കോട്ടൂര്‍ എതിര്‍പ്പ് അറിയിച്ചത്.

Read Also: സെക്രട്ടറിയേറ്റിന് മുന്നിൽ ഇനി ശുദ്ധികലശം; ഫ്ളക്സുകൾക്ക് വിട

പൊതുമണ്ഡലത്തില്‍ മുസ്ലീം സ്ത്രീകളെ മത്സരിപ്പിക്കാതിരിക്കുന്നതാണ് നല്ലത്. ഒഴിച്ചു കൂടാനാവാത്ത സാഹചര്യങ്ങളില്‍ സംവരണ സീറ്റുകളില്‍ മത്സരിപ്പിക്കാമെന്നുമാണ് എസ് വൈഎസ് സംസ്ഥാന സെക്രട്ടറി കൂടിയായ അദ്ദേഹം പറഞ്ഞു. പൊതുവിഭാഗത്തിലെ സീറ്റില്‍ മുസ്ലീം സ്ത്രീകളെ മത്സരിപ്പിക്കണോയെന്ന കാര്യം വീണ്ടും വീണ്ടും ചിന്തിക്കണം. കുടുംബഭാരമുള്ള സ്ത്രീ മത്സരിക്കാനിറങ്ങുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇക്കാര്യത്തില്‍ തീരുമാനം മുസ്ലീം ലീഗിനെടുക്കാം. മറിച്ചു ചിന്തിച്ചാല്‍ അതിന്റെ അനന്തരഫലം കാത്തിരുന്ന് കാണണം- സമദ് പൂക്കോട്ടൂര്‍ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button