KeralaLatest NewsNews

ആഴിമലയിൽ കുളിക്കാനിറങ്ങിയ രണ്ടു പേർ തിരയിൽപ്പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി

പേയാട് സ്വദേശി പ്രശാന്ത് കുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്

ആഴിമലയിൽ കടലിൽ കുളിക്കുന്നതിനിടയിൽ കാണാതായ സുഹൃത്തുക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പേയാട് സ്വദേശി പ്രശാന്ത് കുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

രാവിലെ 7 മണിക്കായിരുന്നു സംഭവം. പ്രശാന്തും സുഹൃത്തും കടലിൽ കുളിക്കുന്നതിനിടയിൽ തിരയിൽപ്പെടുകയായിരുന്നു. ഇരുവരും തിരയിൽപ്പെടുന്നത് മത്സ്യത്തൊഴിലാളികൾ കണ്ടെങ്കിലും പാറയുള്ള മേഖലയായതിനാൽ ഇരുവരെയും പെട്ടെന്ന് രക്ഷിക്കാൻ കഴിഞ്ഞില്ല. തുടർന്ന് മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പൊലീസും നടത്തിയ പരിശോധനയിലാണ് പ്രശാന്തിന്റെ മൃതദേഹം കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button