Latest NewsKeralaNews

നാളെ സംസ്ഥാനത്ത് വാഹനപണിമുടക്ക്

തിരുവനന്തപുരം: ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നാളെ രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ സംസ്ഥാനത്ത് വാഹനപണിമുടക്ക് നടത്താനായി ഒരുങ്ങുന്നു. ബിഎംഎസ്‌ ഒഴികെയുള്ള ട്രേഡ് യൂണിയനുകൾ പണിമുടക്കില്‍ പങ്കെടുക്കുന്നതാണ്. കെഎസ്ആര്‍ടിസി ബസ്സുകളുടെ സര്‍വ്വീസും മുടങ്ങുന്നതാണ്. ‌

ടാക്സി, ഓട്ടോ,സ്വകാര്യ ബസ്സുകള്‍ എന്നിവരും പണുടക്കില്‍ പങ്കെടുക്കുന്ന സാഹചര്യത്തില്‍ പൊതുഗതാഗതം സ്തംഭിക്കും. പണിമുടക്കിനെ ധാര്‍മികമായി പിന്തുണക്കുമെങ്കിലും കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി അസോസിയോഷന്‍ അറിയിക്കുകയുണ്ടായി. വാഹന പണിമുടക്ക് കണക്കിലെടുത്ത് എസ്എസ്എല്‍സി മോഡല്‍ പരീക്ഷയും സര്‍വ്വകലാശാല പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button