Latest NewsNewsIndiaInternational

ഇത്തവണ രണ്ടുപേർക്ക് കോടീശ്വരന്മാരാകാൻ അവസരം. ആകർഷകമായ സമ്മാനങ്ങളുമായി ബിഗ് ടിക്കറ്റ്

മലയാളികളുള്‍പ്പെടെ നിരവധി ഇന്ത്യക്കാരെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റ് മാര്‍ച്ച്‌ മാസത്തിലും ഉപഭോക്താക്കള്‍ക്ക് ഇരട്ടി ഭാഗ്യവുമായി എത്തുകയാണ്. രണ്ടു ഭാഗ്യശാലികൾക്ക്‌ കോടികള്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഇത്തവണ ലഭിക്കുന്നത്.

ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടുന്നയാളെ കാത്തിരിക്കുന്നത് ഒരു കോടി ദിര്‍ഹമാണ് (ഏകദേശം 20 കോടിയോളം ഇന്ത്യന്‍ രൂപ). രണ്ടാം സ്ഥാനം നേടുന്നയാള്‍ക്ക് 50 ലക്ഷം ദിര്‍ഹം (10 കോടിയോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കാം. പുറമെ ആകര്‍ഷകമായ മറ്റ് എട്ട് ക്യാഷ് പ്രൈസുകളും, ഡ്രീം കാര്‍ പ്രൊമോഷനില്‍ വിജയിക്കുന്നവര്‍ക്ക് റേഞ്ച് റോവര്‍ വെലാര്‍ 2021 മോഡല്‍ ആഢംബര കാറും സമ്മാനമായി ലഭിക്കുന്നു.

‘ഇ​തെ​ന്റെ​ ​ആ​ദ്യ​ ​പ്ര​ണ​യ​മ​ല്ല.​ ​തൽക്കാലം​​ ​വി​വാ​ഹം​ ​ക​ഴി​ക്കാ​ൻ​ ​പ്ലാ​നി​ല്ല’: രഞ്ജിനി ഹരിദാസ്

ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ പിന്തുടരുന്നതുവഴി, മറ്റ് ആകര്‍ഷകമായ സമ്മാനങ്ങളും മത്സരങ്ങളും അറിയാന്‍ കഴിയും.

500 ദിര്‍ഹമാണ് നികുതി ഉള്‍പ്പെടെയുള്ള ടിക്കറ്റ് വില. രണ്ട് ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് ഒരു ടിക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കും. അബുദാബി, അല്‍ ഐന്‍ വിമാനത്താവളങ്ങളിലുള്ള കൗണ്ടറുകള്‍ വഴി നേരിട്ടോ, ബിഗ് ടിക്കറ്റ് വെബ്സൈറ്റായ www.bigticket.ae വഴിയോ ടിക്കറ്റുകള്‍ സ്വന്തമാക്കാം.

ഒന്നും രണ്ടും സമ്മാനങ്ങൾക്ക് പുറമെ മാറ്റ് ക്യാഷ് പ്രൈസുകളും ബിഗ് ടിക്കറ്റ് നല്‍കുന്നുണ്ട്. 3,5,0000 ദിര്‍ഹമാണ് നറുക്കെടുപ്പില്‍ മൂന്നാം സമ്മാനമായി ലഭിക്കുക. നാലാം സ്ഥാനം നേടുന്നവര്‍ക്ക് 2,50,000 ദിര്‍ഹവും അഞ്ചാം സമ്മാനമായി 1,00,000 ദിര്‍ഹവും ലഭിക്കുന്നു.

ശബരിമലയിൽ നീതി നടപ്പാക്കും : കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി

നറുക്കെടുപ്പിന് പുറമെ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് സ്‌കൈപാര്‍ക്ക് പ്ലാസ കൗണ്ടര്‍ സന്ദര്‍ശിച്ച്‌ ബൈ ടു ഗെറ്റ് വണ്‍ ഫ്രീ ഓഫറിലൂടെ രണ്ട് ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ക്ലോ മെഷീന്‍ ഗെയിം കളിക്കാനുള്ള അവസരവും ലഭിക്കുന്നു.

ഇവിടെ സ്മാര്‍ട്ട്‌ഫോണുകള്‍, ഗോള്‍ഡ് വൗച്ചറുകള്‍, ടാബ്ലറ്റ്, ബ്ലൂടൂത്ത് സ്പീക്കറുകള്‍, ഹെഡ്‌ഫോണുകള്‍, സൗജന്യ ബിഗ് ടിക്കറ്റ് എന്നിങ്ങനെയുള്ള സമ്മാനങ്ങളാണ് അഭ്യുദയകാംക്ഷികളെ കാത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button