KeralaLatest NewsNews

‘അഴിമതിരഹിത ഭരണമാണ് ഞങ്ങളുടെ ലക്ഷ്യം’; മുകേഷിനെ കളത്തിലിറക്കി പിണറായി സർക്കാർ

കൊട്ടാരക്കരയില്‍ ഐഷാ പോറ്റി എം.എല്‍.എക്കൊപ്പം കെ.എന്‍ ബാലഗോപാലന്റെ പേരും പട്ടികയിലുണ്ട്.

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർഭരണത്തിനൊരുങ്ങി പിണറായി സർക്കാർ. കൊല്ലത്ത് സി.പി.എമ്മിന്റെ പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടു. കൊല്ലം നിയോജക മണ്ഡലത്തില്‍ മുകേഷ് രണ്ടാമതും ജനവധി തേടും. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റിലാണ് പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച്‌ തീരുമാനമായത്.

Read Also: സാ​ധ്യ​ത പ​ട്ടി​ക​യാ​യി; ജനവിധി തേടി വീ​ണ ജോ​ര്‍​ജും ജ​നീ​ഷ് കു​മാ​റും

ഇരവിപുരത്ത് വീണ്ടും എം.നൗഷാദ് തുടരും. കുന്നത്തൂര്‍ നിയോജക മണ്ഡലത്തില്‍ കോവൂര്‍ കുഞ്ഞുമോന്‍ തന്നെ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയസാധ്യത പരിഗണിച്ചാണ് കോവൂര്‍ കുഞ്ഞുമോനെ വീണ്ടും മത്സരിപ്പിക്കുന്നത്. കൊട്ടാരക്കരയില്‍ ഐഷാ പോറ്റി എം.എല്‍.എക്കൊപ്പം കെ.എന്‍ ബാലഗോപാലന്റെ പേരും പട്ടികയിലുണ്ട്. ചവറയില്‍ ഡോ. സുജിത് വിജയനെയും പരിഗണിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button