KeralaLatest NewsNews

മിണ്ടാപ്രാണിയോട് വീണ്ടും ക്രൂരത; കോട്ടയത്ത് പോത്തിനെ മരത്തില്‍ കെട്ടിത്തൂക്കി കൊന്നു

കോട്ടയം : കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച് കൊണ്ട് മിണ്ടാപ്രാണിയോട് വീണ്ടും ക്രൂരത. കോട്ടയത്ത് പോത്തിനെ മരത്തിൽ കെട്ടിത്തൂക്കി കൊന്നു. വളർത്തുനായയെ കാറിൽ കെട്ടി റോഡിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയതിനും ഗർഭിണിയായ പശുവിനെ തൂക്കിക്കൊന്ന സംഭവത്തിനും പിന്നാലെയാണ് സംസ്ഥാനത്ത് വീണ്ടും സമാനമായ ക്രൂരത പുറത്തുവരുന്നത്.

കോട്ടയം മണർകാടാണ് ഒരു വയസായ പോത്തിനെയാണ് മരത്തിൽ കെട്ടിത്തൂക്കി കൊന്നത്. ഉടമയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ പോത്തിനെ പോസ്റ്റുമോർട്ടം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Read Also :  ഒരു നോട്ടോറിയസ് ക്രിമിനലിന് ജയ് വിളിക്കുന്ന പ്രേക്ഷക സമൂഹം !

അരീപ്പറമ്പ് മൂലക്കുളം രാജുവിന്റെ പോത്തിനെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. വീടിന് സമീപമുള്ള മരത്തിൽ പോത്തിനെ കെട്ടിയിട്ടതാണ്. എന്നാൽ സമീപത്തെ റബ്ബർ തോട്ടത്തിലെ മരത്തിന് ചുവട്ടിൽ പിന്നീട് ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് രാജുവിന്റെ ആരോപണം. അതേസമയം മരച്ചുവട്ടിൽ ചത്ത് കിടന്ന പോത്തിന്റെ കഴുത്തിലെ കയർ പത്തടിയോളം ഉയരമുള്ള മരത്തിന്റെ ശിഖരത്തിൽ തൂങ്ങിക്കിടക്കുകയായിരുന്നു. പോലീസ് എത്തിയ ശേഷമാണ് കയർ മുറിച്ച് മാറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button