Latest NewsNewsIndia

കഴുത ഇറച്ചി കഴിച്ചാൽ ലൈംഗികശേഷി വർധിക്കും; ആന്ധ്രയിൽ കഴുത മാംസത്തിന് വൻ ഡിമാൻഡ്, കിലോയ്ക്ക് 600 രൂപ

കഴുത ഇറച്ചി കഴിച്ചാൽ നടുവേദന ഉണ്ടാകില്ലെന്നും പ്രചരണം

കഴുത ഇറച്ചിൽ കഴിച്ചാൽ ലൈംഗികശേഷി വർധിക്കുമെന്ന പ്രചരണത്തെ തുടർന്ന് ആന്ധ്രാപ്രദേശില്‍ കഴുത ഇറച്ചി വാങ്ങാൻ വരുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്. ഒരു കിലോ ഇറച്ചിക്ക് 600 രൂപ വരെയാണ് വില. ഒരു കഴുതയുടെ മുഴുവന്‍ ഇറച്ചിയും വേണമെങ്കില്‍ 15,000 മുതല്‍ 20,000 രൂപ വരെ ഈടാക്കും.

ആന്ധ്രാപ്രദേശിൽ നിലവിൽ ഏറ്റവും കൂടുതൽ ആളുകൾ ആവശ്യപ്പെടുന്നത് കഴുത മാംസമാണ്. ലൈംഗികശേഷി വർധിപ്പിക്കുന്നതിനൊപ്പം ഇത് നടുവേദനയെയും ആസ്ത്മയെയും സുഖപ്പെടുത്തുമെന്നും പ്രചരണം നടക്കുന്നുണ്ട്. ഇത്തരം പ്രചരണങ്ങൾ വിശ്വസിച്ച് നിരവധിയാളുകളാണ് ഇറച്ചി വിൽപ്പന നടത്തുന്ന കടകൾ തിങ്ങി നിറഞ്ഞ് നിൽക്കുന്നത്. തിരക്ക് വർധിച്ചതോടെ, സംസ്ഥാനത്ത് കഴുതയെ അറുക്കുന്നത് തടയാൻ ആന്ധ്രയിലെ അധികൃതർ പോരാടുകയാണ്. കൃഷ്ണ, പശ്ചിമ ഗോദാവരി, ഗുണ്ടൂർ എന്നീ ജില്ലകളിൽ കഴുത മാംസം വ്യാപകമായി വിൽക്കുകയും അതിനായി കഴുതകളെ കൊന്നൊടുക്കുകയും ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Also Read:ജാമ്യത്തിലിറങ്ങിയ പീഡനക്കേസ് പ്രതി ഇരയായ യുവതിയുടെ പിതാവിനെ വെടിവച്ച് കൊന്നു

ഇതുമൂലം, സംസ്ഥാനത്തെ കഴുതകളുടെ എണ്ണം അപകടകരമായ തോതിൽ കുറയുകയാണ്. കഴുതകളെ കശാപ്പ് ചെയ്യുന്നത് നിയമം മൂലം രാജ്യത്ത് നിരോധിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇത് മറികടന്നാണ് പലയിടത്തും കശാപ്പും ഇറച്ചിവില്‍പ്പനയും നടക്കുന്നത്. ആന്ധ്രാപ്രദേശിൽ അനധികൃതമായി കഴുതയെ അറുക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വലിയ റാക്കറ്റ് തന്നെ പിന്നിലുണ്ടെന്നാണ് മൃഗസംരക്ഷണ പ്രവർത്തകർ പറയുന്നത്.

പുറംവേദന, ആസ്തമ തുടങ്ങിയ രോഗങ്ങള്‍ സുഖപ്പെടാനും ലൈംഗികശേഷി വര്‍ധിക്കാനും കഴുത ഇറച്ചിക്ക് കഴിയുമെന്ന പ്രചരണം ശക്തമായതോടെയാണ് കഴുത ഇറച്ചിയ്ക്ക് ഡിമാന്‍ഡ് വര്‍ധിച്ചത്. കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും കഴുതകളെ എത്തിച്ച്‌ ആന്ധ്രയില്‍ കശാപ്പ് ചെയ്ത് വില്‍ക്കുന്നുണ്ടെന്ന് മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button