Latest NewsNewsIndia

ലൗ ജിഹാദിനെതിരായ നിയമം നടപ്പിലാക്കാനൊരുങ്ങി ഗുജറാത്ത് സർക്കാർ

അഹമ്മദാബാദ് : യുപിക്കും മധ്യപ്രദേശിനും പിന്നാലെ ലൗ ജിഹാദിനെതിരായ നിയമം നടപ്പിലാക്കനൊരുങ്ങി ഗുജറാത്ത് സർക്കാർ. ലൗ ജിഹാദ് നിരോധിക്കാനുള്ള നിയമം ഉടൻ നിയമസഭയിൽ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചു. ബജറ്റ് സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിവാഹത്തിന്റെ മറവിൽ ഹിന്ദു പെൺകുട്ടികളെ മതം മാറ്റാനുള്ള ശ്രമങ്ങൾക്കെതിരെ നേരത്തെ ഉത്തർ പ്രദേശ്- മധ്യപ്രദേശ് സർക്കാരുകൾ നിയമം കൊണ്ടു വന്നിരുന്നു. ഇതേ മാതൃകയിൽ നിയമ നിർമ്മാണം നടത്താനാണ് ഗുജറാത്ത് സർക്കാർ ആലോചിക്കുന്നത്. ‘ധർമ്മ സ്വാതന്ത്ര്യ നിയമം’ എന്ന പേരിലായിരിക്കും ബിൽ അവതരിപ്പിക്കുക. ലവ് ജിഹാദ് തടയുക എന്നതായിരിക്കും ബില്ലിന്റെ ലക്ഷ്യമെന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രി പ്രദീപ് സിംഗ് ജഡേജ വ്യക്തമാക്കി.

Read Also  : അതെല്ലാം പഴംകഥകൾ; കേരളം ഇനി ബിജെപി ഭരിക്കും, കിടിലൻ പ്ളാനുമായി നേതൃത്വം

തെറ്റിദ്ധരിപ്പിച്ച് മതം മാറ്റൽ, നിയമ വിരുദ്ധമായി സ്വാധീനിക്കൽ, ഭീഷണി, വിവാഹത്തിന് വേണ്ടിയുള്ള മത പരിവർത്തനം, തട്ടിപ്പ് എന്നിവ നിയമത്തിന്റെ പരിധിയിൽ വരും. കള്ളപ്പേരും വ്യാജ വ്യക്തിത്വവും ഉപയോഗിച്ച് ഹിന്ദു പെൺകുട്ടികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നവർക്ക് കർശന ശിക്ഷാനിയമം ഉറപ്പ് വരുത്തുമെന്നും ജഡേജ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button