KeralaLatest NewsNews

‘മണിയാശാന്റെ മധുര മനോഹര ക്യൂബ പോലും ഭാരതത്തിന്റെ വാക്‌സിനായി കാത്തിരിക്കുകയാണ്’: കെ സുരേന്ദ്രൻ

ഇടുക്കി : ക്യൂബയിൽ നിന്നും കോവിഡ് വാക്‌സിൻ കാര്യം എന്തായെന്ന് വൈദ്യുതി മന്ത്രി എം എം മണിയോട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ലോക്ക് ഡൗൺ ക്യൂബയിൽ നിന്നും കോവിഡ് വാക്സിൻ കേരളത്തിൽ എത്തിക്കുമെന്ന് പറഞ്ഞ മണി ഇപ്പോൾ എന്തു പറയുന്നുവെന്നും കെ സുരേന്ദ്രൻ ചോദിച്ചു.

വിജയ യാത്രയ്ക്ക് തൊടുപുഴയിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണി ആശാന്റെ മധുര മനോഹര ക്യൂബ പോലും ഇന്ത്യയുടെ വാക്‌സിനായി ഇപ്പോൾ കാത്തിരിക്കുകയാണ്. കോവിഡിനെതിരായ പോരാട്ടത്തിൽ ലോകത്ത് നയിക്കുന്നത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Read Also  :  എസ്.ബി.ഐ ഉപഭോക്താക്കളുടെ നമ്പറുകളിലേക്ക് വ്യാജ സന്ദേശം: ഹാക്കർ ആക്രമണം തമിഴ്‌നാട്ടിൽ നിന്നും.

കേരളത്തിലെ അഴിമതിയെ കുറിച്ചും കെ സുരേന്ദ്രൻ പറഞ്ഞു. കേരളത്തിൽ അഴിമതി സാർവ്വത്രികമാണ്. എന്നാൽ ഇത് തുടച്ച് നീക്കാൻ നരേന്ദ്ര മോദിക്ക് മാത്രമേ സാധിക്കുകയുള്ളൂ. ഇസ്ലാമിക ഭീകരവാദമാണ് നാടിന്റെ പ്രധാന ശത്രുവെന്ന് ക്രൈസ്തവർ മനസിലാക്കി കഴിഞ്ഞു. ന്യൂമാൻ കോളേജിലെ അധ്യാപകന്റെ കൈ വെട്ടിയപ്പോൾ ക്രൈസ്തവർക്ക് ഈ അപകടം മനസിലായില്ല. എന്നാൽ, ഇപ്പോൾ കാര്യങ്ങൾ എല്ലാവർക്കും ബോധ്യമായെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button