NattuvarthaLatest NewsNews

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: ഒരു എസ്ഡിപിഐ പ്രവർത്തകൻ കൂടി അറസ്റ്റിൽ

ചേർത്തല; ആർഎസ്എസ് ഗഡനായക് വയലാർ ത‌ട്ടാപറമ്പ് നന്ദുകൃഷ്ണയുടെ കൊലപാതകത്തിൽ ഒരു എസ്ഡിപിഐ പ്രവർത്തകൻ കൂടി അറസ്റ്റിൽ. അരൂക്കുറ്റി വടുതല സഫീർ മൻസിലിൽ അബ്ദുൽ ഗഫാറാണ് (48) അറസ്റ്റിൽ ആയിരിക്കുന്നത്. ഇയാൾ എസ്ഡിപിഐ വടുതല ബ്രാഞ്ച് പ്രസിഡന്റാണെന്ന് ഡിവൈഎസ്പി വിനോദ്പിള്ള പറഞ്ഞു.

ഇയാളെ കോടതിയിൽ ഹാജരാക്കി. അറസ്റ്റി‍ലായവരുടെ എണ്ണം 9 ആയി ഉയർന്നു. ആകെ 25 പേരാണ് പ്രതികൾ. കൊലപാതകത്തിൽ ആദ്യം അറസ്റ്റ് ചെയ്ത് റിമാൻഡിലായ 8 പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുകയുണ്ടായി. 8 വരെയാണ് കസ്റ്റഡി കാലാവധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button