Latest NewsNewsIndia

സൗരവ് ഗാംഗുലി ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ട് ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയിൽ പങ്കെടുക്കും

കൊൽക്കത്ത : ബിസിസിഐ അദ്ധ്യക്ഷനും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനുമായിരുന്ന സൗരവ് ഗാംഗുലി ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ട്. ന്യൂസ് ടൈം ബംഗ്ല ഉൾപ്പെടെയുള്ള പ്രാദേശിക മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

Read Also : മമതയ്ക്ക് തിരിച്ചടി , മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു

മാർച്ച് 7ന് കൊൽക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന പ്രധാനമന്ത്രിയുടെ റാലിയിൽ ഗാംഗുലി പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. നരേന്ദ്ര മോദിയുടെ റാലികളിൽ കണ്ടുവരുന്ന വൻ ജനാവലി തൃണമൂലിന് വെല്ലുവിളിയാകുന്നതിനിടയിലാണ് ഗാംഗുലി ബിജെപിയിൽ ചേരുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇതേ റാലിയിൽ വെച്ചുതന്നെ അദ്ദേഹം ബിജെപി അംഗത്വം സ്വീകരിക്കുമെന്നും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

എന്നാൽ, ഇതാദ്യമായല്ല ഗാംഗുലി ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം ഉയരുന്നത്. നേരത്തെ, ഗാംഗുലിയുടെ ഭാര്യ ഡോണ ഗാംഗുലി കൊൽക്കത്തയിൽ മഹിളാ മോർച്ചയുടെ ദുർഗാ പൂജയിൽ പങ്കെടുത്ത് നൃത്തം ചെയ്തതും വലിയ വാർത്തയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button