KeralaLatest NewsNews

റാന്നിയിൽ സിപിഎം, കോൺഗ്രസ് നേതാക്കളും അണികളും കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു

റാന്നി: സിപിഎം അയിരൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറിയും പഞ്ചായത്തംഗവുമായിരുന്ന സുരേഷ് കുഴിവേലിയും അനുയായികളും ബിജെപിയില്‍ ചേര്‍ന്നു. റാന്നിയിലെ വിജയ യാത്ര സ്വീകരണ സമ്മേളന വേദിയില്‍വെച്ച്‌ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനില്‍ നിന്നും അംഗത്വം സ്വീകരിച്ചു.

Read Also : പോളിംങ് ബൂത്തുകളില്‍ സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരാകാന്‍ അവസരം

സിപിഎം ഇടപ്പാവൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ജി പ്രസന്നന്‍ നായരും ബിജെപിയിലെത്തി. എഐഎസ്‌എഫ് മുന്‍ ജില്ലാ പ്രസിഡന്റ് ബിനുമാത്യു, കര്‍ഷക സംഘം നേതാവ് ടിജെ ജോസഫ് തടിത്തറയില്‍ തുടങ്ങീ നിരവധി ഇടതുപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ റാന്നിയിലെ സമ്മേളനവേദിയില്‍വെച്ച്‌ ബിജെപി അംഗങ്ങളായി.

പെരുനാട് ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും കേരളാ കോണ്‍ഗ്രസ് എം നേതാവുമായ ജിജു ശ്രീധര്‍, കോണ്‍ഗ്രസ് മുന്‍ മണ്ഡലം സെക്രട്ടറി വറുഗീസ് തോമസ് ഇടക്കടവില്‍ എന്നിവരും ബിജെപിയില്‍ ചേര്‍ന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button