Latest NewsIndiaNewsCrime

പതിനേഴുകാരിയായ മകളെ കൊന്ന് തലയുമായി പിതാവ് റോഡിൽ

ലക്നൗ: പതിനേഴുകാരിയായ മകളെ കൊന്ന് തലയുമായി പിതാവ് റോഡിൽ. യുപിയിലെ ഹർദോയ് ജില്ലയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. പണ്ഡേതര ഗ്രാമത്തിലെ സർവേഷ് കുമാർ എന്നയാളാണ് മകളെ കൊന്ന് തലയറുത്തത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.

പെൺകുട്ടിയുടെ തലയുമായി ഒരാൾ റോഡിലൂടെ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ചിലർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു ഉണ്ടായത്. പൊലീസുകാർ എത്തിയപ്പോൾ മകളെ താനാണ് കൊന്നതെന്ന് സർവേഷ് പറയുകയുണ്ടായി. മകളുടെ പ്രണയബന്ധമാണ് കൊലപാതകത്തിന് കാരണമെന്നും, വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് മൂർച്ചയുള്ള ആയുധംകൊണ്ട് തല വെട്ടുകയായിരുന്നുവെന്നും പ്രതി പോലീസിനോട് പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button