Latest NewsNewsIndia

അംബാനിയുടെ വീടിന് സമീപം സ്ഫോടകവസ്തു: കാറിന്റെ ഉടമ മരിച്ച നിലയിൽ

മുംബൈ : റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്ഫോടകവസ്തുക്കളുമായി ഉപേക്ഷിക്കപ്പെട്ട കാറിന്റെ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. താനെ സ്വദേശിയായ മൻസുക് ഹിരണിന്റെ മൃതദേഹമാണ് താനെയ്ക്കടുത്തു കൽവ കടലിടുക്കിൽ കണ്ടെടുത്തത്.

തന്റെ കാർ മോഷ്ടിച്ചവർ, അതിൽ സ്ഫോടകവസ്തുക്കൾ നിറച്ച് അംബാനിയുടെ വസതിക്ക് മുന്നിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് ഇദ്ദേഹം നേരത്തെ പൊലീസിന് മൊഴി നൽകിയിരുന്നത്. ഒരാഴ്ച മുൻപാണ് മുകേഷ് അംബാനിയുടെ മുംബൈയിലെ ആഡംബര വസതിക്ക് സമീപം സ്ഫോടകവസ്തുക്കളുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ കണ്ടെത്തിയത്. 20 ജലാറ്റിൽ സ്റ്റിക്കുകൾ വാഹനത്തിൽനിന്ന് കണ്ടെടുത്തിരുന്നു. മുകേഷ് അംബാനിയേയും ഭാര്യ നിതയെയും ഭീഷണിപ്പെടുത്തിയുള്ള കുറിപ്പും കണ്ടെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button