Latest NewsNewsIndia

പാന്‍റ്സും ബെൽറ്റും ഷർട്ടുമണിഞ്ഞ് ഫ്രീക്കനായി ആന ; വൈറലായി ചിത്രം

ആനകളുടെ ദൃശ്യങ്ങള്‍ എപ്പോഴും കൗതുകത്തോടെയാണ് സോഷ്യൽ മീഡിയ കാണുന്നത്. ഇപ്പോഴിതാ പാന്‍റ്സും ഷർട്ടും ബെൽറ്റും ധരിച്ച് റോഡിലൂടെ നടക്കുന്ന ഒരു ആനയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

വ്യവസായിയായ ആനന്ദ് മഹീന്ദ്ര ആണ് ഈ ചിത്രം തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. പർപ്പിൾ നിറത്തിലുള്ള ഷർട്ടും വെളള നിറത്തിലുള്ള പാന്‍റ്സും കറുത്ത ബെൽറ്റും ഒക്കെയാണ് ഈ ഫ്രീക്കന്‍ ആനയുടെ വേഷം.

 

ചിത്രം എവിടെ നിന്ന് പകർത്തിയെന്നത് വ്യക്തമല്ല. ‘അവിശ്വസനീയമായ ഇന്ത്യ’ എന്ന അടിക്കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര ചിത്രം ട്വിറ്ററിൽ പങ്കുവച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button