Latest NewsIndia

തിഹാർ ജയിലിൽ സഹതടവുകാരെ വധിക്കാൻ ഐഎസിന്റെ രീതി അനുകരിച്ച് പീഡനക്കേസ് പ്രതിയുടെ നീക്കം

ഇവരിൽ നിന്നാണ് മെർക്കുറി പോയിസണിംഗ് എന്ന ആശയം ലഭിച്ചതെന്നും രണ്ട് പേരെ വധിക്കാനാണ് പദ്ധതിയിട്ടിരുന്നതെന്നും ഷാഹിദ് പറഞ്ഞു

ന്യൂഡൽഹി: തിഹാർ ജയിലിൽ സഹതടവുകാരെ വധിക്കാനുള്ള പീഡനക്കേസ് പ്രതിയുടെ നീക്കം പൊളിച്ച് ഡൽഹി പോലീസ്. ഷാഹിദ് എന്നയാളാണ് രണ്ട് സഹതടവുകാരെ വധിക്കാൻ പദ്ധതിയിട്ടത്. ഒരു മാസത്തെ രഹസ്യാന്വേഷണത്തിനൊടുവിലാണ് ഡൽഹി പോലീസ് ഷാഹിദിന്റെ പദ്ധതി പൊളിച്ചത്. ബന്ധുവായ അസ്‌ലം എന്നയാളിനോട് ഷാഹിദ് മെർക്കുറി ആവശ്യപ്പെട്ടതോടെയാണ് ഡൽഹി പോലീസ് അന്വേഷണം ആരംഭിച്ചത്.

അസ്വാഭാവികമായ ആവശ്യം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ഡിസിപി പ്രമോദ് ഖുശ്വ ഒരു ടീമിന് രൂപം നൽകി അന്വേഷണം ആരംഭിക്കുകയായിരുന്നു. ഒരു മാസത്തോളം ഷാഹിദിന്റെയും അസ്‌ലമിന്റെയും നീക്കങ്ങൾ പോലീസ് സൂക്ഷ്മമായി നിരീക്ഷിച്ചു. അസ്‌ലം തെർമോമീറ്റർ സംഘടിപ്പിക്കുന്നതും പെർഫ്യൂം കുപ്പിയിലേയ്ക്ക് വലിയ അളവിൽ മെർക്കുറി മാറ്റുന്നതും പോലീസ് കണ്ടെത്തി. ഉടൻ തന്നെ അസ്‌ലമിനെ പോലീസ് അറസ്റ്റ് ചെയ്തു.

അസ്‌ലമിൽ നിന്നാണ് ഷാഹിദിന്റെ പദ്ധതികളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. സംഭവത്തിന് പിന്നാലെ കോടതിയിൽ ഹാജരാക്കിയ ഷാഹിദിനെ റിമാൻഡ് ചെയ്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഐഎസ്‌ഐഎസ് ഭീകരരായ അബ്ഡസ് സർനി, അസീമുഷാൻ എന്നിവരുമായുള്ള ബന്ധം ഷഹീദ് വെളിപ്പെടുത്തി.

read also: മുഖ്യമന്ത്രിക്കെതിരെ സത്യവാങ്മൂലം: നാളെ കസ്റ്റംസ് ഓഫീസുകളിലേക്ക് മാർച്ച് നടത്താനൊരുങ്ങി എൽഡിഎഫ്

ഇവരിൽ നിന്നാണ് മെർക്കുറി പോയിസണിംഗ് എന്ന ആശയം ലഭിച്ചതെന്നും രണ്ട് പേരെ വധിക്കാനാണ് പദ്ധതിയിട്ടിരുന്നതെന്നും ഷാഹിദ് പറഞ്ഞു. കൂട്ട ബലാത്സംഗം, കൊലപാതകം എന്നീ കേസുകളിലാണ് ഷാഹിദ് ജയിൽ ശിക്ഷ അനുഭവിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരിയിൽ ഡൽഹി പോലീസിന് ലഭിച്ച ഫോൺ സംഭാഷണമാണ് ഷാഹിദിന്റെ നീക്കം തടഞ്ഞത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button