Latest NewsNewsIndia

ആഗോള ഊർജ്ജ പരിസ്ഥിതി നേതൃത്വ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഏറ്റുവാങ്ങും

ന്യൂഡൽഹി : സെറാവീക്ക് ആഗോള ഊർജ്ജ, പരിസ്ഥിതി നേതൃത്വ പുരസ്‌കാരം വെള്ളിയാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങും. വെർച്വൽ കോൺഫറൻസിലൂടെ നടക്കുന്ന ചടങ്ങിലാണ് പ്രധാനമന്ത്രി പുരസ്‌കാരം സ്വീകരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

Read Also : നി​യ​മ​സ​ഭ​യി​ല്‍ ഷ​ര്‍​ട്ടൂ​രി പ്ര​തി​ഷേ​ധി​ച്ച കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എയ്​ക്ക് സ​സ്പെ​ന്‍​ഷ​ന്‍

ഊർജ്ജ പരിസ്ഥിതി എന്നീ മേഖലകളിലെ സുസ്ഥിരത നിലനിർത്താൻ നൽകിയ അമൂല്യ സംഭാവനകൾക്കാണ് നരേന്ദ്ര മോദിക്ക് പുരസ്‌കാരം സമ്മാനിക്കുന്നത്. സെറാവീക്ക് കോൺഫറൻസിൽ പ്രധാനമന്ത്രി മുഖ്യപ്രഭാഷണം നടത്തുമെന്നും പിഎം ഓഫീസ് അറിയിച്ചു. മാർച്ച് ഒന്നിന് ആരംഭിച്ച കോൺഫറൻസ് വെള്ളിയാഴ്ച്ചയാണ് സമാപിക്കുന്നത്. സെറാവീക്കിന്റെ 39 -ാമത് സമ്മേളനമാണ് നിലവിൽ നടക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button