KeralaLatest NewsNews

‘വീട്ടിലാരും ജോലിക്കു പോകുന്നില്ല’; കാണാതായ ജിബ്രുവിനെ തേടി ഒരു കുടുംബം

നാട്ടിലെ പെറ്റ് ഷോപ്പുകളിലും മറ്റും അന്വേഷണം നടത്തി വരുന്നു. രാത്രിയില്‍ രണ്ട് കുട്ടികള്‍ പൂച്ചയെ വലിച്ചു കൊണ്ട് പോകുന്നത് കണ്ടവരുണ്ട്.

കോഴിക്കോട്: കാണാതായ പേര്‍ഷ്യന്‍ പൂച്ചയെ തേടി കോഴിക്കോട് മീഞ്ചന്തയിലെ ഒരു കുടുംബം. വീട്ടിലെ ഒരംഗത്തെ പോലെ കഴിഞ്ഞ 2 വയസ്സുള്ള പൂച്ചയെ കാണാതായിട്ട് 10 ദിവസം പിന്നിട്ടെങ്കിലും സാമൂഹിക പ്രവര്‍ത്തകയായ ലൈല അഷ്റഫിന്‍റെ വീട്ടിലിപ്പോഴും മൂകത വിട്ടുമാറിയിട്ടില്ല. 2 വയസുള്ള ആണ്‍ പൂച്ചയാണ് പേര്‍ഷ്യന്‍ സെമി പഞ്ച് ഫെയിസ് ഇനത്തില്‍ പെട്ട ജിബ്രു. ഫെബ്രുവരി 22 ന് രാത്രി 8 മണിയോടെ വീടിനു പുറത്തിറങ്ങിയ ജിബ്രുവിനെ കാണാതായി. അതോടെ , മീഞ്ചന്ത ഗവണ്‍മെന്‍റ് ആര്‍ട്സ് കോളേജിനോട് ചേര്‍ന്നുള്ള ഈ വീട് മരണ വീടുപോലെയായി. വീട്ടിലാരും ജോലിക്കു പോകുന്നില്ല. മക്കള്‍ക്ക് പഠന കാര്യത്തില്‍ പോലും ശ്രദ്ധിക്കാനാവുന്നില്ല.

Read Also: പാലാരിവട്ടം പാലം ഉടൻ സർക്കാരിന് കൈമാറും; അഭിമാന നിമിഷമെന്ന് ഇ. ശ്രീധരൻ

ജിബ്രുവിന്‍റെ തിരോധാനത്തിൽ ഇണയായ ജൂലിയും സങ്കടത്തിലാണ്. സദാ സമയവും ആണ്‍തുണയെ തിരയുകയാണ് ജൂലി. രണ്ട് വര്‍ഷമായി വീട്ടിലെ ഒരംഗത്തെ പോലെ കഴിഞ്ഞിരുന്ന ജിബ്രുവിനെ കാണാതായതോടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. നാട്ടിലെ പെറ്റ് ഷോപ്പുകളിലും മറ്റും അന്വേഷണം നടത്തി വരുന്നു. രാത്രിയില്‍ രണ്ട് കുട്ടികള്‍ പൂച്ചയെ വലിച്ചു കൊണ്ട് പോകുന്നത് കണ്ടവരുണ്ട്. തങ്ങളുടെ സങ്കടം കണ്ട് പൂച്ചയെ തിരിച്ചെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ലൈല അഷ്റഫും കുടുംബവും.

shortlink

Post Your Comments


Back to top button