KeralaLatest NewsNewsIndia

ഇ. ശ്രീധരനെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടില്ല: കെ. സുരേന്ദ്രൻ

മെട്രോമാന്‍ ഇ. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രൻ. മെട്രോമാനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി താൻ പ്രഖ്യാപിച്ചിട്ടില്ലെന്ന് സുരേന്ദ്രൻ വ്യക്തമാക്കി. നേരത്തേ, കേന്ദ്രമന്ത്രി വി. മുരളീധരനും സമാന അഭിപ്രായം പങ്കുവെച്ചിരുന്നു.

Also Read:മീ ടൂ: ഒരു സ്ത്രീയോടും ലൈംഗികാതിക്രമം കാണിച്ചിട്ടില്ല; ഇത് ക്രൂരമെന്ന് ഇടതുസഹയാത്രികൻ ശ്രീജിത്ത് ദിവാകരൻ

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന കാര്യത്തില്‍ പാര്‍ട്ടി അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു വി. മുരളീധരൻ്റെ പ്രതികരണം. ഇ. ശ്രീധരന്‍ മുഖ്യമന്ത്രിയാകാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നാണ് സുരേന്ദ്രന്‍ പറഞ്ഞതെന്നും മുരളീധരന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിടാറില്ലെന്നും മുരളീധരന്‍ വിശദീകരിച്ചു.

തിരുവല്ലയില്‍ വിജയയാത്രയില്‍ നടത്തിയ പ്രസംഗത്തിനിടയിൽ കെ. സുരേന്ദ്രൻ നടത്തിയ പ്രസംഗമാണ് ചർച്ചയ്ക്കടിസ്ഥാനം. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ബിജെപി ദേശീയ നേതൃത്വമാണ് സാധാരണഗതിയില്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button