KeralaLatest NewsNews

‘ഞങ്ങൾക്ക് പണത്തോടും അധികാരത്തോടുമുള്ള ആര്‍ത്തിയില്ല’; പാലം ഉറപ്പോടെ തലയുയര്‍ത്തിയെന്ന് മുഖ്യമന്ത്രി

ഇടതുപക്ഷത്തില്‍ വിശ്വാസമര്‍പ്പിച്ച കേരള ജനതയ്ക്ക് അഭിമാനത്തോടെ, ആത്മവിശ്വാസത്തോടെ ഈ നേട്ടം സമര്‍പ്പിക്കുന്നു.

തിരുവനന്തപുരം: വിട്ടൊഴിയാത്ത വിവാദങ്ങൾക്കിടയിലും ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. പാലാരിവട്ടം പാലം നാളെ തുറന്നു കൊടുക്കുമ്പോള്‍ ഈ സര്‍ക്കാര്‍ നല്‍കിയ മറ്റൊരു ഉറപ്പു കൂടെ പാലിക്കപ്പെടുകയാണെന്ന് മുഖ്യമന്ത്രി. അഴിമതിയുടെ ദയനീയ ചിത്രമായി തകര്‍ന്നു വീണ പാലാരിവട്ടം പാലം ഉറപ്പോടെ തലയുയര്‍ത്തി നില്‍ക്കുകയാണെന്നും ജനങ്ങള്‍ക്ക് അഭിമാനത്തോടെ, ആത്മവിശ്വാസത്തോടെ ഈ നേട്ടം സമര്‍പ്പിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: ‘കട്ടന്‍ ചായയ്ക്കും പരിപ്പുവടയ്ക്കും പകരം സഖാക്കൾക്ക് നോട്ടം സ്വര്‍ണവും ഡോളറും ഐഫോണും’; തുറന്നടിച്ച് മുല്ലപ്പള്ളി

മുഖ്യമന്ത്രിയുടെ വാക്കുകൾ: ”പാലാരിവട്ടം പാലം നാളെ തുറന്നു കൊടുക്കുമ്പോള്‍ ഈ സര്‍ക്കാര്‍ നല്‍കിയ മറ്റൊരു ഉറപ്പു കൂടെ പാലിക്കപ്പെടുകയാണ്. ഒന്നര വര്‍ഷമെടുക്കും നിര്‍മ്മാണം പൂര്‍ത്തിയാകാന്‍ എന്നാശങ്കപ്പെട്ട വേളയില്‍, ആറു മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കി ജനങ്ങളുടെ ഗതാഗത സൗകര്യം പുനസ്ഥാപിക്കുമെന്ന ഉറപ്പ്, പണത്തോടും അധികാരത്തോടുമുള്ള ആര്‍ത്തിയല്ല, ജനങ്ങളുടെ സുരക്ഷയും ക്ഷേമവുമാണ് ഈ സര്‍ക്കാരിനെ നയിക്കുന്ന ലക്ഷ്യങ്ങളെന്ന ഉറപ്പ്, കേരളത്തിന്റെ വികസനം എല്‍ഡിഎഫിന്റെ കൈകളില്‍ ഭദ്രമായിരിക്കുമെന്ന ഉറപ്പ് ഇവയെല്ലാം പാലിക്കപ്പെട്ടുകൊണ്ട്, അഴിമതിയുടെ ദയനീയ ചിത്രമായി തകര്‍ന്നു വീണ പാലാരിവട്ടം പാലം ഉറപ്പോടെ തലയുയര്‍ത്തി നില്‍ക്കുകയാണ്. ഇടതുപക്ഷത്തില്‍ വിശ്വാസമര്‍പ്പിച്ച കേരള ജനതയ്ക്ക് അഭിമാനത്തോടെ, ആത്മവിശ്വാസത്തോടെ ഈ നേട്ടം സമര്‍പ്പിക്കുന്നു.”

shortlink

Related Articles

Post Your Comments

Related Articles


Back to top button