Latest NewsKerala

മുഖ്യമന്ത്രിയുടെ കോലം കത്തിക്കാന്‍ ശ്രമിച്ച യുഡിഎഫ് പ്രവര്‍ത്തകരെ ആക്രമിച്ച് സിപിഎം, എട്ട് പേര്‍ക്ക് പരിക്ക്

മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട യു ഡി എഫ് ജാഥയും, മുഖ്യമന്ത്രിയ്‌ക്കെതിരെയുള്ള കസ്റ്റംസ് നടപടിക്കെതിരെയുള്ള സിപിഎം ജാഥയും ഒരേ സമയത്ത് മരട് കൊട്ടാരം ജംഗ്ഷനില്‍ എത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ കൊലം കത്തിക്കാനുള്ള യുഡിഎഫ് പ്രവര്‍ത്തകരുടെ ശ്രമം സിപിഎം തടഞ്ഞതിനെത്തുടര്‍ന്ന് സംഘര്‍ഷം. അടിപിടിയില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട യു ഡി എഫ് ജാഥയും, മുഖ്യമന്ത്രിയ്‌ക്കെതിരെയുള്ള കസ്റ്റംസ് നടപടിക്കെതിരെയുള്ള സിപിഎം ജാഥയും ഒരേ സമയത്ത് മരട് കൊട്ടാരം ജംഗ്ഷനില്‍ എത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.

മുഖ്യമന്ത്രിയുടെ കോലം യുഡിഎഫ് പ്രവര്‍ത്തകര്‍ കത്തിക്കുന്നത് തടയാന്‍ സിപിഎം പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ 90 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയ്ക്കും സ്പീക്കര്‍ക്കും മൂന്ന് മന്ത്രിമാര്‍ക്കും പങ്കുണ്ടെന്ന് കാണിച്ച്‌ കസ്റ്റംസ് സത്യവാങ്മൂലം നല്‍കിയിരുന്നു.

read also: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള യൂത്ത് കോൺഗ്രസ് പ്രകടനത്തിന് നേരെ സിപിഎം അക്രമം: നിരവധി പേർക്ക് പരിക്ക്

നടപടിയില്‍ പ്രതിഷേധിച്ച്‌ കസ്റ്റംസ് ഓഫീസുകളിലേക്ക് ഇന്ന് എല്‍ ഡി എഫ് മാര്‍ച്ച്‌ നടത്തും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലാ ഓഫീസുകളിലേക്കാണ് പ്രതിഷേധ മാര്‍ച്ച്‌ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. അതേസമയം കണ്ണൂരിലും പ്രകടനം നടത്തിയ യുഡിഎഫ് പ്രവർത്തകർക്ക് നേരെ സിപിഎം ആക്രമണം ഉണ്ടായി. ഇതിലും നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button