Latest NewsKeralaNews

‘ചെറുതായിട്ട് ഒന്ന് തിരുത്തി വായിക്കണം (ഐ) ഫോണ്‍, സി പി (ഐ) എം ലെ (ഐ)’; സ്വന്തം പോസ്റ്റ് റഹീമിന് തന്നെ തിരിച്ചടിയായി

റഹീമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്ബില്‍

യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐഫോണുകളിലൊന്ന് സിപിഎം നേതാവും മുൻ പാർട്ടി സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയതോടെ ഐ ഫോൺ വിവാദം വീണ്ടും ശക്തമാകുകയാണ്. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ആണ് ഐ ഫോൺ ലഭിച്ചതെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ നേതാവ് എ.എ റഹീം കഴിഞ്ഞ വര്‍ഷം പങ്കുവച്ച പോസ്റ്റ് ഇപ്പോൾ റഹീമിന് തന്നെ തിരിച്ചടിയായിരിക്കുകയാണ്.

റഹീമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്ബില്‍ ട്രോളുമായി എത്തി.

read also:സ്ഥാനാര്‍ത്ഥിയാകുമെന്ന് വന്നതോടെ രാഷ്ട്രീയത്തില്‍ അഭിനയവുമായി നടനും എം.എല്‍.എയുമായ മുകേഷ്

‘(ഐ) ഫോണ്‍, (ഐ) ഗ്രൂപ്പ്.. പണ്ടേ (ഐ) ഒരു വീക്നെസ് ആയതുകൊണ്ടാണ്. അല്ലാതെ ഫോണ്‍ തരാന്‍ മാത്രം ബന്ധമൊന്നും ഞാനും ആ കുട്ടിയും തമ്മില്‍ ഇല്ലെന്ന് പറയാന്‍ പറഞ്ഞു.’ അന്ന് ചെന്നിത്തലയെ പരിഹസിച്ച്‌ റഹീം കുറിച്ചു. ഇന്ന് അതേ പോസ്റ്റ് പങ്കുവെച്ച് തിരിച്ച് പരിഹസിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. ‘ചെറുതായിട്ട് ഒന്ന് തിരുത്തി വായിക്കണം .(ഐ) ഫോണ്‍, സി പി (ഐ) എം ലെ (ഐ).’ ഷാഫി തിരിച്ചടിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button