Latest NewsNewsIndiaWeirdFunny & Weird

വലയില്‍ കുടുങ്ങി സിംഹക്കുട്ടി ; വൈറലായി വീഡിയോ

ഗീര്‍ വനത്തില്‍ വലയില്‍ കുടുങ്ങിയ സിംഹക്കുട്ടിക്ക്​ രക്ഷകരായി ഫോറസ്റ്റ്​ ഉദ്യോഗസ്ഥർ. ഗുജറാത്തിലെ രാജുല,​ ഗ്രേറ്റര്‍ ഗീര്‍ പ്രദേശത്താണ്​ സംഭവം. ഫോറസ്റ്റ് സ്റ്റാഫും ഫീല്‍ഡ് വര്‍ക്കര്‍മാരും ചേര്‍ന്നാണ്​ രക്ഷാപ്രവര്‍ത്തനം നടത്തിയത്​. സിംഹക്കുട്ടി വലയില്‍ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന്​ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയായിരുന്നു.

സിംഹക്കുട്ടി അബദ്ധത്തില്‍ വലയില്‍കുടുങ്ങുകയായിരുന്നെന്നാണ്​ സൂചന.സിംഹക്കുട്ടിയുടെ അലര്‍ച്ച കേട്ട് സംഭവസ്ഥലത്തേക്ക് വന്ന ഉദ്യോഗസ്ഥർ സാഹസികമായാണ്​ രക്ഷാപ്രവര്‍ത്തനം നടത്തിയത്​. മറ്റ്​ കുട്ടികളോടൊപ്പം പെണ്‍സിംഹം സമീപത്തുതന്നെ ഇരുന്നതാണ്​ രക്ഷാപ്രവര്‍ത്തകരില്‍ ഭീതി ഉളവാക്കിയത്​.

 

‘ഗുജറാത്തിലെ രാജുലയിലെ ഗ്രേറ്റര്‍ ഗിറില്‍ ഫോറസ്റ്റ് സ്റ്റാഫുകളും ഫീല്‍ഡ് ഗവേഷകരും വലിയ ഗര്‍ജ്ജനം കേട്ട്​ നടത്തിയ അന്വേഷണത്തിലാണ്​ സിംഹക്കുട്ടി വലയില്‍ കുടുങ്ങിയതായി കണ്ടെത്തിയത്​.​ മറ്റ് കുട്ടികളുമായി സിംഹം അടുത്ത്തന്നെ ഇരിക്കുകയായിരുന്നു. ജീവന്‍ പണയംവച്ചായിരുന്നു ഞങ്ങളുടെ രക്ഷാപ്രവര്‍ത്തനം. ഞങ്ങളുടെ പച്ച കാവല്‍ക്കാര്‍ക്ക് സല്യൂട്ട്’ -രമേഷ് പാണ്ഡെ തന്‍റെ പോസ്റ്റില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button