Latest NewsIndiaNews

നൂറ് ദിനം, 108 മരണം; കർഷക സമരം സ്ത്രീകൾ നയിക്കും, ഒരു ദിവസം മാത്രം !

കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ ഡല്‍ഹി അതിര്‍ത്തികളില്‍ നടക്കുന്ന കര്‍ഷക സമരം നൂറാം ദിവസത്തിലേക്ക് കടന്നു. ഇതിന്റെ ഭാഗമായി രാജ്യവ്യാപകമായി കര്‍ഷകര്‍ ഇന്ന് കരിദിനം ആചരിക്കുകയാണ്. നിയമം പിന്‍വലിക്കും വരെ സമരം തുടരാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.

Also Read:വിദ്യാഭ്യാസത്തെ ആഭാസമാക്കി പിണറായി ഭരണം; ഗവേഷണ പ്രബന്ധം കത്തിച്ച്‌ യുവാവിന്റെ പ്രതിഷേധം

നൂറ് ദിവസത്തെ സമരത്തിനിടയിൽ 108 കർഷകരാണ് മരണപ്പെട്ടതെന്ന് സംഘടന അറിയിച്ചു. അതിശൈത്യത്തില്‍ സമര പന്തലില്‍ വെച്ചാണ് 108 കര്‍ഷകര്‍ മരിച്ചതെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. വരാനിരിക്കുന്ന കൊടും ചൂടിനെ മറികടക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരിക്കുകയാണ് സമരക്കാർ.

സത്രീകളടക്കമുള്ള കര്‍ഷകരുടെ പുതിയ സംഘങ്ങള്‍ സമരകേന്ദ്രങ്ങളിലേക്ക് ഇപ്പോഴും എത്തുന്നുണ്ട്. മാര്‍ച്ച്‌ എട്ടിന് സമരകേന്ദ്രങ്ങളുടെ നിയന്ത്രണം സ്ത്രീകളെ ഏല്‍പ്പിക്കാനും തീരുമാനമുണ്ട്. വനിതാദിനത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കാനണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button